Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:29 AM IST Updated On
date_range 13 Dec 2021 5:29 AM ISTതൈക്കാവ് പടിക്കൽ കലുങ്ക് പുനർ നിർമിക്കണം
text_fieldsbookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ സി.കെ റോഡിൽ അപകടാവസ്ഥയിലായ തൈക്കാവ് പടിക്കലെ കലുങ്ക് മാറ്റി പുതിയ കലുങ്ക് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2018 ലെ പ്രളയത്തിൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കലുങ്കിൻെറ സംരക്ഷണഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. ഇതോടെ കലുങ്കിൻെറ ഒരുവശത്ത് വിള്ളൽ രൂപപ്പെട്ടതാണ്. വർഷങ്ങൾ കഴിഞ്ഞതോടെ ഇടിഞ്ഞുതാഴാൻ തുടങ്ങി. കലുങ്ക് ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലെത്തിയതോടെ അപകടസൂചന അറിയിക്കാൻ നാട്ടുകാർ കമ്പി നാട്ടിയിരിക്കുകയാണ്. കലുങ്കിൻെറ ശോച്യാവസ്ഥ മനസ്സിലാക്കി വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് നിരോധിച്ച് പഞ്ചായത്ത് അധികൃതർ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. ചുങ്കപ്പാറ-കോട്ടാങ്ങൽ പ്രധാന റോഡിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ വാഹനങ്ങൾ തിരിച്ചുവിടുന്ന പ്രധാന ബൈപാസുകൂടിയാണ് സി.കെ റോഡ്. കാൽനടക്കാരും ഏറെയുണ്ട്. കലുങ്ക് തകർന്ന് ഗതാഗതം തടസ്സമായാൽ നൂറുകണക്കിന് ആളുകൾക്ക് ദുരിതമാകും. --------- ഫോട്ടോ: ചുങ്കപ്പാറ-കോട്ടാങ്ങൽ റോഡിൽ അപകടാവസ്ഥയിലായ തൈക്കാവ് പടിക്കൽ കലുങ്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
