Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:37 AM IST Updated On
date_range 11 Dec 2021 5:37 AM ISTവഖഫ്: സർക്കാർ കൈകടത്തുന്നത് വേദനജനകം -മൗലവി അബ്ദുൽ ഹാദി
text_fieldsbookmark_border
പത്തനംതിട്ട: വഖഫ് വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ സർക്കാർ കൈകടത്തുന്നത് വേദനജനകമാണെന്നും വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടനടപടി പൂർണമായും പിൻവലിക്കണമെന്നും വലംചുഴി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഹാദി പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ വിവിധ മുസ്്ലിം സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മുസ്്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി അധ്യക്ഷതവഹിച്ചു. മുസ്്ലിം ലീഗ് ജില്ല പ്രസിഡൻറ് ടി.എം. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. സലഫി ജുമാമസ്ജിദ് ഇമാം അബ്ദുൽ റഷീദ് മൗലവി, എം.എസ്.എസ് ജില്ല പ്രസിഡൻറ് നജീബ്, മെക്ക ജില്ല പ്രസിഡൻറ് യഹിയ, കേരള മുസ്്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ല സെക്രട്ടറി സാലി നാരങ്ങാനം, റാവുത്തർ ഫെഡറേഷൻ ജില്ല പ്രസിഡൻറ് ഷാനവാസ് പെരിങ്ങമല, മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ എ. സഗീർ, എൻ.എ. നൈസാം, ടി.ടി. യാസീൻ എന്നിവർ സംസാരിച്ചു. PTL45vakhaf വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ നടപടിക്കെതിരെ വിവിധ മുസ്്ലിം സംഘടനകൾ നടത്തിയ പ്രതിഷേധം വലംചുഴി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഹാദി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story