Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:37 AM IST Updated On
date_range 11 Dec 2021 5:37 AM ISTഅട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാർ -സണ്ണി എം. കപിക്കാട്
text_fieldsbookmark_border
അടൂര്‍: അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായി നവജാത ശിശുക്കളുടെ മരണത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് ദലിത് സമുദായ മുന്നണി സംസ്ഥാന ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ആവശ്യപ്പെട്ടു. ദലിത് സമുദായ മുന്നണി അടൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശുമരണങ്ങളെ സംബന്ധിച്ച് സമഗ്ര അന്വേഷണം സർക്കാര്‍ പ്രഖ്യാപിക്കണം. നിരുത്തരവാദപരമായ രീതിയിലാണ് സര്‍ക്കാര്‍ ആദിവാസി മരണങ്ങളെ കൈകാര്യം ചെയ്യുന്നത്. എന്ത് പരിഹാരമാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത് എന്ന് കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ മാസം 17, 18 തീയതികളില്‍ ദലിത് സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ ആരോഗ്യ വിദഗ്ധരടങ്ങുന്ന 20 അംഗ വസ്തുതാന്വേഷണസംഘം അട്ടപ്പാടി ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി അഡ്വ. പി.എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മേലൂട് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹരികുമാര്‍, ടി.എന്‍. ബിജോയ് ഡേവിഡ്, കെ. വത്സകുമാരി, എം.ഡി. തോമസ്, സി.കെ. സുന്ദര്‍ദാസ്, അമ്പനാട് മോഹന്‍, രാജന്‍ കൈതക്കാട്, പി.പി. ജോയി, മണി ഗാന്ധിദേവ്, ജയ എസ്. രാജ്, വി.പി. ഗോപി, ജയ എസ്. രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം PTL 14 KAPIKKAD ദലിത് സമുദായ മുന്നണി അടൂര്‍ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സമരം ദലിത് സമുദായ മുന്നണി സംസ്ഥാന ചെയര്‍മാന്‍ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story