Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTവൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മർദനം
text_fieldsbookmark_border
പന്തളം: കുടിശ്ശിക വരുത്തിയ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ പന്തളം സെക്ഷനിലെ കെ.എസ്.ഇ.ബി ജീവനക്കാരനെ മർദിച്ചെന്ന് പരാതി. പന്തളം സെക്ഷനിലെ ലൈന്മാൻ വിനോദിനാണ് മർദനമേറ്റത്. മെഡിക്കൽ മിഷനിലെ തെക്കുഭാഗത്ത് അക്വാ ഫ്രഷ് എന്ന സ്ഥാപനത്തിലാണ് സംഭവം. വിനോദിനെ പന്തളം സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെ.എസ്.ഇ.ബി വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) പ്രതിഷേധിച്ചു. അടൂർ ഡിവിഷൻ പ്രസിഡൻറ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. മർദിച്ചവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് പന്തളം പൊലീസിൽ പരാതി നൽകി. ജെ. റെജി അധ്യക്ഷത വഹിച്ചു. അനീഷ് കുമാർ, ലിജു എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം സെക്ഷനിലെ ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച് നടന്ന യോഗം അടൂർ ഡിവിഷൻ പ്രസിഡൻറ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story