Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:34 AM IST Updated On
date_range 11 Dec 2021 5:34 AM ISTറോഡ് അറ്റകുറ്റപ്പണിക്ക് പൗരസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
പന്തളം: റോഡ് അറ്റകുറ്റപ്പണിക്ക് നാട്ടുകാർ പൗരസമിതി രൂപവത്കരിച്ചു. പത്തോളം സ്വകാര്യബസുകൾ സർവിസ് നടത്തിയിരുന്ന കുരമ്പാല, തണ്ടാനുവിള ഭവദാസൻ മുക്ക് റോഡ്, കുടശ്ശനാട് ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള പ്രധാനപ്പെട്ട റോഡ്, എം.സി റോഡിനെയും കെ.പി റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് എന്നിവ രണ്ടുവർഷമായി തകർന്നു കിടക്കുകയാണ്. റോഡ് നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട കുരമ്പാല തെക്ക് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരം ആരംഭിക്കാൻ തിരുമാനിച്ചു. രക്ഷാധികാരി എ. രാമൻ, ചെയർമാൻ മാത്യു ശാമുവൽ, കൺവീനർ മണ്ണിൽ രാജപ്പൻ എന്നിവരെ യോഗം െതരെഞ്ഞടുത്തു. ഫോട്ടോ: ആക്ഷൻ കൗൺസിൽ രൂപവത്കരണ യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
