Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:33 AM IST Updated On
date_range 11 Dec 2021 5:33 AM ISTജലവന്തിമാളിക നവീകരണം: വൃക്ഷപൂജ നടന്നു
text_fieldsbookmark_border
തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ജലവന്തിമാളികയുടെ നവീകരണത്തിൻെറ ഭാഗമായ വൃക്ഷപൂജ നടന്നു. തേക്കിൻെറ ചൈതന്യം ആവാഹിച്ച തേക്ക് വൃക്ഷത്തൈ സബ്ഗ്രൂപ് ഓഫിസർ കെ.ആർ. ഹരിഹരനും അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി. ശ്രീകുമാറും ചേർന്ന് സമീപത്തുതന്നെ നട്ടുപിടിപ്പിച്ചു. തുടർന്ന് ആയുധങ്ങൾ ആചാര്യൻ ഇടക്കാട് കൃഷ്ണൻ നമ്പൂതിരി തച്ചന് കൈമാറി. പിന്നീട് വൃക്ഷം മുറിച്ച് ക്ഷേത്രത്തിലെത്തിച്ചു. ശ്രീവല്ലഭേശ്വര അന്നദാന സമിതി വൈസ് പ്രസിഡൻറ് രാജമ്മ രാഘവൻ നായരാണ് തേക്ക് മരം സമർപ്പിച്ചത്. ........................... കൊടിമര പുനഃസ്ഥാപനത്തിന് നടപടി തുടങ്ങി തിരുവല്ല: തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഇടിമിന്നലേറ്റ് തകർന്ന കൊടിമരത്തിൻെറ ക്ഷതം പരിശോധിക്കുന്നതിനുള്ള സ്ഥപതിമാരെയും ദൈവജ്ഞരെയും തെരഞ്ഞെടുത്തു. ക്ഷേത്ര നടയിൽ വെള്ളിയാഴ്ച രാവിലെ പത്തിന് നടന്ന നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. അടിയന്തര പ്രാധാന്യത്തോടെതന്നെ ഇടിമിന്നലിൽ തകർന്ന കൊടിമരത്തിൻെറയും പഞ്ചവർഗത്തറയുടെയും പരിശോധന നടത്തി ആവശ്യമായ പുനർനിർമാണം നടത്തുന്ന നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. അനന്തഗോപൻ ഉറപ്പുനൽകി. ദേവസ്വം ചീഫ് എൻജിനീയർ ആർ. അജിത്കുമാർ, തിരുവാഭരണ കമീഷണർ എസ്. അജിത് കുമാർ, എക്സിക്യൂട്ടിവ് എൻജിനീയർ ഉപ്പിലിയപ്പൻ, തിരുവല്ല അസി. കമീഷണർ കെ.ആർ. ശ്രീലത, സബ് ഗ്രൂപ് ഓഫിസർ കെ.ആർ. ഹരിഹരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story