Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:33 AM IST Updated On
date_range 11 Dec 2021 5:33 AM ISTഇട്ടിയപ്പാറയിലെ ശബരിമല പില്‍ഗ്രിം സെൻറര്‍ നിര്‍മാണം ഉടൻ പുനരാരംഭിക്കും
text_fieldsbookmark_border
ഇട്ടിയപ്പാറയിലെ ശബരിമല പില്‍ഗ്രിം സൻെറര്‍ നിര്‍മാണം ഉടൻ പുനരാരംഭിക്കും റാന്നി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റാന്നിയിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികള്‍ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. മുടങ്ങിക്കിടക്കുന്ന ഇട്ടിയപ്പാറയിലെ ശബരിമല പില്‍ഗ്രിം സൻെറര്‍ നിര്‍മാണം അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. നിര്‍മാണതടസ്സങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ഇടപെടലുകളും നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. സ്ഥലമേറ്റെടുപ്പ് എത്രയുംവേഗം നടത്തി റാന്നി വലിയ പാലത്തിൻെറ നിര്‍മാണവും ഉടന്‍ പുനരാരംഭിക്കണം. മുടങ്ങിപ്പോയ പ്രവൃത്തികളെല്ലാം പുനരാരംഭിക്കാന്‍ പ്രത്യേകം ഇടപെടലുകള്‍ നടത്തി എല്ലാ ആഴ്ചയും പുരോഗതി വിലയിരുത്തി വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു. നിര്‍മാണം നടക്കുന്ന പ്രവൃത്തികള്‍ക്ക് പൂര്‍ത്തീകരണത്തിന് സമയം നിശ്ചയിച്ചു. നിര്‍മാണം ആരംഭിക്കാനിരിക്കുന്ന പ്രവൃത്തികള്‍ എത്രയുംവേഗം ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ്, കെട്ടിട വിഭാഗം, പാലം വിഭാഗം അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തു. ptl rni _1 mla
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story