Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവനിത വികസന കോര്‍പറേഷന്...

വനിത വികസന കോര്‍പറേഷന് പത്തനംതിട്ടയില്‍ ജില്ല ഓഫിസ്

text_fields
bookmark_border
പത്തനംതിട്ട: വനിത വികസന കോര്‍പറേഷ​ൻെറ ജില്ല ഓഫിസ് ഉദ്ഘാടനം ശനിയാഴ്​ച രാവിലെ 11ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷ​ൻെറ സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതി​ൻെറ ഭാഗമായി പത്തനംതിട്ട കോളജ് റോഡിലുള്ള പണിക്കൻറത്തു ബില്‍ഡിങ്സിലാണ് ജില്ല ഓഫിസ് ആരംഭിക്കുന്നത്. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ജില്ല ഓഫിസുകള്‍ ഉണ്ടായിരുന്നത്. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മറ്റു ജില്ലകളിലും ജില്ല ഓഫിസുകള്‍ തുറന്നുവരുന്നു. ജില്ല ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് വായ്പ മേളയും സംഘടിപ്പിക്കും. ഈ സാമ്പത്തികവര്‍ഷം 10 കോടിയുടെ വായ്പ വിതരണം ജില്ലയില്‍ നടത്തുന്നതിനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനവും ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സ്വയംതൊഴില്‍ വായ്പ വിതരണോദ്ഘാടനവും നിര്‍വഹിക്കും. വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സൻ കെ.എസ്. സലീഖ ചടങ്ങില്‍ അധ്യക്ഷതവഹിക്കും. ............................ ഡി.സി.എ പ്രവേശന തീയതി നീട്ടി പത്തനംതിട്ട: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡി.സി.എ കോഴ്സി​ൻെറ ഏഴാം ബാച്ച് പ്രവേശന തീയതി ഈമാസം 31വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ജനുവരി 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്​റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2342950, 2342271, 2342369.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story