Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2021 5:33 AM IST Updated On
date_range 11 Dec 2021 5:33 AM ISTവന്യമൃഗങ്ങൾ നടുറോഡിൽ; നാട്ടുകാർ ഭീതിയിൽ
text_fieldsbookmark_border
വടശ്ശേരിക്കര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പെരുന്തേനരുവി റോഡിൽ പകലും രാത്രിയും വന്യമൃഗങ്ങൾ ഭീഷണിയാകുന്നു. രാത്രിയിൽ കാട്ടാനയും കാട്ടുപോത്തും മാനുകളും ഉൾെപ്പടെ എല്ലാത്തരം വന്യജീവികളും കുടമുരുട്ടി വഴി പെരുന്തേനരുവിക്കുള്ള റോഡിൽ നിലയുറപ്പിക്കും. പകൽപോലും ഇവ റോഡിൽനിന്ന് അധികദൂരത്തല്ലാതെ നിലയുറപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. സഞ്ചാരികൾക്ക് വന്യജീവികളെ കാണുന്നത് കൗതുകമെങ്കിലും പ്രദേശവാസികൾക്കിത് ഭീഷണിയാണ്. കൃഷിയിടങ്ങളിൽ കാട്ടാനയുടെയും മറ്റും ആക്രമണങ്ങൾ പതിവായ പ്രദേശമാണ് കുടമുരുട്ടിയും കൊച്ചുകുളവും ചണ്ണയും കുരുമ്പൻമൂഴിയുമുൾപ്പെടുന്ന കിഴക്കൻ മലയോര ഗ്രാമങ്ങൾ. കാട്ടാനയും കാട്ടുപോത്തും വാഴയും തെങ്ങും റബറും ഉൾെപ്പടെ എല്ലാ കൃഷികളും നശിപ്പിക്കുന്നു. കാർഷിക മേഖലകൂടിയായ ഇവിടങ്ങളിൽ സൗരോർജ വേലികൾ സ്ഥാപിക്കണമെന്നും വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും വേണ്ടി പെരുന്തേനരുവി റോഡിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സുരക്ഷജീവനക്കാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
