Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:35 AM IST Updated On
date_range 10 Dec 2021 5:35 AM ISTഊര്‍ജിത നികുതിപിരിവ്
text_fieldsbookmark_border
പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിൻെറ ഊര്‍ജിത നികുതി പിരിവ് യജ്ഞത്തിൻെറ ഭാഗമായി നികുതിദായകരുടെ സൗകര്യാര്‍ഥം ഇതുവരെ കൊടുക്കേണ്ട കെട്ടിട നികുതി (വസ്തു നികുതി) കലക്കന്‍ സൻെററുകളില്‍ ഈ മാസം 13 മുതല്‍ 24 വരെ സ്വീകരിക്കും. സമയം രാവിലെ 10.30 മുതല്‍ വൈകീട്ട് മൂന്നുവരെ. www.tax.lsgkerala.gov.in വെബ്‌സൈറ്റ് വഴിയും കെട്ടിട നികുതി ഓണ്‍ലൈനായി സമര്‍പ്പിക്കാം. .............................. സ്‌പോട്ട് അഡ്മിഷന്‍ പത്തനംതിട്ട: ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ മണക്കാല അടൂര്‍ എൻജിനീയറിങ് കോളജില്‍ ഒഴിവുള്ള ബി.ടെക് (ലാറ്ററല്‍ എന്‍ട്രി) കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ്, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് കോഴ്‌സുകളില്‍ മെറിറ്റ് / മാനേജ്‌മൻെറ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എൽ.ഇ.ടി 21 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. കോളജ് വെബ് സൈറ്റില്‍ (www.cea.ac.in) കൊടുത്തിരിക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. ഫോൺ: 9446527757, 8547005100. .............................. വയര്‍മാന്‍ പരിശീലനം 18ന് പത്തനംതിട്ട: 2020 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കാൻ ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡിസംബര്‍ 18ന് രാവിലെ 10ന് പത്തനംതിട്ട ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തും. ഫോണ്‍: 0468 2223123.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story