Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:35 AM IST Updated On
date_range 10 Dec 2021 5:35 AM ISTപ്രകാശ് പി.സാം കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറ്
text_fieldsbookmark_border
മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐയിലെ പ്രകാശ് പി.സാം തെരഞ്ഞെടുക്കപ്പെട്ടു. നാലിനെതിരെ ഏഴ് വോട്ടിനാണ് പ്രകാശ് വിജയിച്ചത്. എല്‍.ഡി.എഫിലെ പ്രകാശ് പി.സാമും, ബി.ജെ.പിയിലെ എ.ജി. സനല്‍കുമാറുമാണ് മത്സരിച്ചത്. പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രകാശിൻെറ പേര് തങ്കമ്മ ജോര്‍ജാണ് നിര്‍ദേശിച്ചത്. ബിനോജ് കുമാര്‍ പിന്‍താങ്ങി. വ്യാഴാഴ്ച രാവിലെ 11.30ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മല്ലപ്പള്ളി സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) പി.ആർ. അഭിലാഷ് വരണാധികാരിയായിരുന്നു. പ്രസിഡൻറായിരുന്ന സി.പി.ഐയിലെ മനോജ് ചരളേൽ ദേവസ്വം ബോർഡ് മെംബറായി തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതിനാലാണ് പഞ്ചായത്തിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന പ്രകാശ് പി. സാം സി.പി.ഐ റാന്നി മണ്ഡലം കമ്മിറ്റിയംഗവും മുന്‍ കൊറ്റനാട് ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. 13 അംഗ പഞ്ചായത്തിൽ നിലവില്‍ എല്‍.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് നാലും കോൺഗ്രസിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
