Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:35 AM IST Updated On
date_range 10 Dec 2021 5:35 AM ISTവോളിബാൾ ക്യാമ്പ്
text_fieldsbookmark_border
പത്തനംതിട്ട: കോഴഞ്ചേരി ഈസ്റ്റ് ജനത സ്പോര്‍ട്സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ഈസ്റ്റ് ജനത മിനി സ്റ്റേഡിയത്തില്‍ 15 മുതല്‍ 12 ദിവസത്തെ വോളിബാള്‍ പരിശീലന ക്യാമ്പ് കുട്ടികള്‍ക്കായി നടത്തുന്നു. 12 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ക്യാമ്പ്. വോളിബാള്‍ കോച്ച് അജു സ്കറിയ പരിശീലനത്തിന് നേതൃത്വം നല്‍കും. ഫോണ്‍ : 9946120856, 04682212720 ....................... നാഷനല്‍ ലോക് അദാലത് നാളെ പത്തനംതിട്ട: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നിർദേശ പ്രകാരം ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി ശനിയാഴ്ച നാഷനല്‍ ലോക് അദാലത് സംഘടിപ്പിക്കും. അദാലത്തിൻെറ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I, പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി II, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അടൂര്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റാന്നി, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തിരുവല്ല എന്നീ കോടതികളില്‍ പെറ്റി കേസുകളില്‍ സ്പെഷല്‍ സിറ്റിങ് നടത്തും. ഫോണ്‍ : 0468 2220141. ............................ സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം പത്തനംതിട്ട: ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആര്‍.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്ക് വേണ്ടിയുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐ.ടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗല്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20ന് വൈകീട്ട് അഞ്ച് വരെ. ഫോൺ: 8281165072, 9961602993.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story