Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാണിക്കവഞ്ചി...

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്​ടിച്ചു

text_fields
bookmark_border
കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്​ടിച്ചു
cancel
പത്തനംതിട്ട: മാക്കാംകുന്ന് പള്ളിയങ്കണത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്​ടിച്ചു. മോഷ്​ടാവി​ൻെറ ചിത്രം പള്ളിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. രാവിലെ പള്ളി വൃത്തിയാക്കാനെത്തിയപ്പോഴാണ് വഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസും വിരലടയാള വിദഗ്​ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. ബുധനാഴ്ച ഉച്ചക്ക്​ 1.45നാണ് സംഭവം. പ്രാർഥിക്കാനെന്ന വ്യാജേന എത്തിയ ആളാണ് മോഷണം നടത്തിയത്. ഇൗ സമയം പള്ളിയിൽ ആളുകൾ കുറവായിരുന്നു. കുറേനേരം അകത്ത് കറങ്ങിയശേഷം സമീപത്തെ ബെഞ്ചിൽ മോഷ്​ടാവ് ഇരിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. തുടർന്ന് ചിത്രത്തിന് സമീപത്തായി കസേരയിൽ വെച്ചിരുന്ന നേർച്ച വഞ്ചിയുമായി മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുകയായിരുന്നു. ഇവിടെ വെച്ച് വഞ്ചി കുത്തിപ്പൊളിച്ച് പണവുമായി ഇയാൾ പുറത്തേക്ക് പോയി. Photo. മോഷണം നടന്ന സ്ഥലത്ത് പൊലീസ് തെളിവ് ശേഖരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story