Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎം.എൻ. സ്മരണയിൽ...

എം.എൻ. സ്മരണയിൽ ജന്മനാട്; അനുസ്മരണ സമ്മേളനം ഇന്ന്

text_fields
bookmark_border
പന്തളം: സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്​റ്റ്​ പാർട്ടി സെക്രട്ടറിയും മന്ത്രിയും എം.പിയുമായിരുന്ന എം.എൻ. ഗോവിന്ദൻനായരുടെ 111ാം ജന്മദിനാഘോഷം വെള്ളിയാഴ്​ച നടക്കും. ഗോവിന്ദൻനായരുടെ കുടുംബ വീടായ പന്തളം നഗരസഭയിലെ മുളയ്ക്കൽ തറവാടാണ് ജന്മദിനാഘോഷത്തിന് വേദിയാകുന്നത്. കർഷകത്തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതം കണ്ട് അദ്ദേഹം ആവിഷ്‌കരിച്ച ലക്ഷം വീട് പദ്ധതിയുടെ ഓർമക്കായി എം.എൻ കുടുംബ ഫൗണ്ടേഷൻ എം.എൻ വിദ്യാർഥി പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ലക്ഷം വീടുകളിൽനിന്ന്‌ പത്താംക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുനേടുന്ന കുട്ടിക്ക്‌ 13വർഷമായി പുരസ്കാരം നൽകിവരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിന് മുളമ്പുഴ മുളക്കൽ തറവാട്ടിൽ നടക്കുന്ന എം.എൻ. അനുസ്മരണത്തിൽ മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം നൽകും.'എമ്മനും നവകേരളവും' എന്ന വിഷയത്തിൽ മന്ത്രി പി. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തും. വയലാർ പുരസ്‌കാര ജേതാവ് ബെന്യാമിനെയും മഹാകവി വെണ്ണിക്കുളം പുരസ്‌കാര ജേതാവ് രവിവർമത്തമ്പുരാനെയും ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story