Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:33 AM IST Updated On
date_range 10 Dec 2021 5:33 AM ISTപ്രതിഭകൾക്ക് ആദരം
text_fieldsbookmark_border
പന്തളം: ബാലസംഘം പന്തളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭസംഗമം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻറ് ജസ്റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളിലും മത്സരങ്ങളിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. നാടക നടൻ തോമ്പിൽ രാജശേഖരൻ ഉപഹാരം കൈമാറി. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ബാൻഡ് സെറ്റ് ട്രൂപ്പിൻെറ ഉദ്ഘാടനം സി.പി.എം പന്തളം ഏരിയ ആക്ടിങ് സെക്രട്ടറി ആർ. ജ്യോതികുമാർ നിർവഹിച്ചു. ബാലസംഘം ജില്ല സെക്രട്ടറി അഭിജിത്ത് സജീവ്, ജില്ല എക്സിക്യൂട്ടിവ് അംഗം ജയകൃഷ്ണൻ പള്ളിക്കൽ, ജില്ല കമ്മിറ്റി അംഗം ജി. പൊന്നമ്മ, ഏരിയ കോഓഡിനേറ്റർ അനിൽ പനങ്ങാട്, ഏരിയ കൺവീനർ ഫിലിപ്പോസ് വർഗീസ്, ഏരിയ സെക്രട്ടറി സൗമ്യ രവി എന്നിവർ സംസാരിച്ചു. ഫോട്ടോ : പ്രതിഭസംഗമം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
