Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:33 AM IST Updated On
date_range 9 Dec 2021 5:33 AM IST'കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം'
text_fieldsbookmark_border
പത്തനംതിട്ട: കേരളത്തിലെ പരിസ്ഥിതിയെ തകർക്കുന്ന കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് യൂനിവേഴ്സൽ സർവിസ് എൻവയൺമൻെറൽ അസോസിയേഷൻ ആവശ്യപ്പെട്ടു. പദ്ധതിക്ക് ആവശ്യമായ മണ്ണ്, കരിങ്കല്ല് അടക്കം ഖനനം ചെയ്യേണ്ടി വരും എന്നതിനാൽ ജില്ലയുടെ പശ്ചിമമേഖല ആകെ തകരും. പ്രകൃതിദുരന്തത്താൽ ദുരിതം അനുഭവിക്കുന്ന ജില്ലയുടെ കിഴക്കൻമേഖലയായ റാന്നിക്കും കോന്നിക്കും പുറമെ ഇതിൻെറ ദുരിതം പേറുന്ന അപ്പർ കുട്ടനാടൻ മേഖലയും നാമാവശേഷമാകുന്ന അവസ്ഥയിലേക്ക് എത്തുമെന്നും ജില്ല കമ്മിറ്റി വിലയിരുത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.ജി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ................... ഗതാഗതം നിരോധിച്ചു മല്ലപ്പള്ളി: കുളങ്ങരക്കാവ് ക്ഷേത്രപടി റോഡ് ഒന്നാം കിലോമീറ്ററിൽ കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ വ്യാഴാഴ്ച മുതൽ ഗതാഗതം പൂർണമായി നിരോധിച്ചു. പൊതുജനങ്ങൾ അനുബന്ധപാതകൾ ഉപയോഗിക്കണമെന്ന് മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എൻജിനീയർ അറിയിച്ചു. .......................... ബാലാവകാശ കമീഷന്‍ കേസെടുത്തു പത്തനംതിട്ട: സ്‌കൂള്‍ വിദ്യാർഥികളെ വഴിയില്‍ തടഞ്ഞുനിർത്തി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയയാണ് കേസെടുത്തത്. ചുങ്കപ്പാറ കോട്ടാങ്ങൽ സൻെറ് ജോര്‍ജ് ഹൈസ്‌കൂളിലെ എല്‍.പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്ച രാവിലെ ചിലര്‍ ബാഡ്ജ് കുത്തിയത്. ഇത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്കും ബാലാവകാശ കമീഷന്‍ നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story