Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:33 AM IST Updated On
date_range 9 Dec 2021 5:33 AM ISTവലിയകാവിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു
text_fieldsbookmark_border
റാന്നി: അങ്ങാടി ഗ്രാമപഞ്ചായത്തിലെ വലിയകാവ് വാർഡ് വികസന സമിതി നടത്തിവന്ന ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡും വലിയകാവിലെ എല്ലാ റോഡുകളിലും തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വട്ടാർകയം-പനന്തോട്ടത്തിൽ പടി, ആറ്റൂർ റോഡ്, പട്ടമല, സി.എസ്.ഐ ചർച്ച് റോഡ് എന്നിവിടങ്ങളിലാണ് പുതിയ ലൈനുകൾ സ്ഥാപിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത്. അജയ് ഹാച്ചറി മാനേജിങ് ഡയറക്ടർ പി.വി. ജയൻ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി പഞ്ചായത്തിന് മൂന്നുലക്ഷം രൂപ നൽകിയിരുന്നു. ഈ ഫണ്ടിൽനിന്നുള്ള തുക ഉയോഗിച്ചാണ് വലിയ കാവിലും എല്ലാ റോഡുകളിലും വിളക്കുകൾ സ്ഥാപിക്കുന്നത്. പനന്തോട്ടത്തിൽപടി റോഡിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച്ഓൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ബിന്ദു റെജി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാർ അധ്യക്ഷതവഹിച്ചു. പി.വി. ജയൻ, വാർഡ് വികസന സമിതി അംഗങ്ങളായ ജിബിൻ ജോസ്, ഇ.ടി. കുഞ്ഞുമോൻ, ആഷിഷ് കുരുവിള, ജോണി പനന്തോട്ടത്തിൽ, ഒ.കെ. തങ്കപ്പൻ, സുരേന്ദ്രപ്രസാദ്, സിന്ധു എന്നിവർ സംസാരിച്ചു. Ptl rni _3 angadi ഫോട്ടോ: അങ്ങാടി പഞ്ചായത്തിലെ വലിയകാവിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ബിന്ദു റെജി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
