Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്ദീപി​െൻറ കൊലപാതകം:...

സന്ദീപി​െൻറ കൊലപാതകം: പ്രതികൾക്ക്​ പരമാവധി ശിക്ഷ ഉറപ്പുവരുത്തും -മന്ത്രി പി. രാജീവ്

text_fields
bookmark_border
സന്ദീപി​ൻെറ കൊലപാതകം: പ്രതികൾക്ക്​ പരമാവധി ശിക്ഷ ഉറപ്പുവരുത്തും -മന്ത്രി പി. രാജീവ് തിരുവല്ല: സന്ദീപി​ൻെറ കൊലപാതകത്തിലെ പ്രതികളെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പരമാവധി ശിക്ഷ ഉറപ്പുവരുത്താനും വേണ്ട എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഒരു സംഘർഷവുമില്ലാത്ത ഒരു പ്രദേശത്ത് ഇത്തരത്തിൽ കൊലപാതകം നടത്തിയതിന് പിന്നിൽ വ്യക്തമായ രാഷ്​ട്രീയമുണ്ട്. അത് നാട് തിരിച്ചറിയും. കൊല്ലപ്പെട്ട സി.പി.എം നേതാവ് സന്ദീപ് കുമാറി​ൻെറ വീട്ടിലെത്തി മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ പാർട്ടി കൈക്കൊണ്ടിട്ടുണ്ട്. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം അഡ്വ.ആർ. സനൽകുമാർ, തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആൻറണി, ഏരിയ കമ്മിറ്റി അംഗം അഡ്വ.പ്രമോദ് ഇളമൺ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story