Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബാങ്ക് ജീവനക്കാരുടെ...

ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം

text_fields
bookmark_border
പത്തനംതിട്ട: ബാങ്ക്-ഇൻഷുറൻസ് മേഖലകൾ സ്വകാര്യവത്​കരിക്കുന്നതിനായി ബാങ്കിങ് നിയമഭേദഗതി ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ ബാങ്ക് ജീവനക്കാരും ഓഫിസർമാരും ഈ മാസം 16, 17 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. പണിമുടക്കിനു മുന്നോടിയായി ജീവനക്കാർ പത്തനംതിട്ടയിലും തിരുവല്ലയിലും പ്രതിഷേ‌ധ പ്രകടനം നടത്തി. യു.എഫ്.ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ എ.ഐ.ബി.ഇ എ ജില്ല പ്രസിഡൻറ്​ ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. ചിത്രം PTL 10 BANK ബാങ്ക്​ ജീവനക്കാർ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ പരിപാടി യു.എഫ്.ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ ഉദ്​ഘാടനം ചെയ്യുന്നു ............................... കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക് സഹായം പത്തനംതിട്ട: ഓക്‌സ്ഫാം സംഘടന കുറുമ്പന്‍മൂഴി കോളനിയിലെ കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു. കലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ മല ഉള്ളാട വിഭാഗം ഊരുമൂപ്പന്‍ പൊടിയന്‍ കുഞ്ഞുഞ്ഞിന് നല്‍കി ഉദ്ഘാടനം ചെയ്തു. 261 കുടുംബങ്ങള്‍ക്കാണ് ഇവര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 20 കിലോ അരി ഉള്‍പ്പടെ 17കൂട്ടം സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ഹുമാനിറ്റേറിയന്‍ പ്രോഗ്രാം കോഓഡിനേറ്റര്‍ ബസാബ് തുടങ്ങിയവർ പങ്കെടുത്തു. ................... കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് ഞാറുനടീല്‍ പത്തനംതിട്ട: തരിശുരഹിത വള്ളിക്കോട് പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്​ച രാവിലെ ഒമ്പതിന് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ത്രിതല പഞ്ചായത്ത്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് എന്നിവയുടെ സഹകരണത്തോടെ കൈപ്പട്ടൂര്‍ കൊല്ലായി പാടശേഖരത്ത് നെല്‍കൃഷി ഞാറുനടീല്‍ നടത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിക്കും. കരിമ്പ് കൃഷി പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story