Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൗരത്വ വിരുദ്ധ...

പൗരത്വ വിരുദ്ധ പ്രക്ഷോഭം: കോടതിയിൽ പണം കെട്ടിവെക്കാൻ സമൻസ്

text_fields
bookmark_border
പന്തളം: പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്ക്​ കോടതിയിൽ പണം കെട്ടിവെക്കാൻ സമൻസ്. വിവിധ മുസ്‌ലിം സംഘടനകളിൽപെട്ട നിരവധി പ്രവർത്തകർക്കാണ്​ ഇത്തരത്തിൽ കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 8000 രൂപ അടക്കണം എന്ന് കാണിച്ചാണ് പലർക്കും രണ്ടു ദിവസമായി നോട്ടീസ് ലഭിച്ചത്. ഇത്തരം സമരങ്ങൾ പങ്കെടുത്തവരെ കേസിൽനിന്ന് ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. കോവിഡിന് മുമ്പ് തുടങ്ങിയ സമരത്തി​ൻെറ പേരിലാണ് പലർക്കും പിഴയടക്കാൻ നോട്ടീസ് എത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ദുരിതമനുഭവിക്കുന്ന സമയത്താണ് കോടതിയിൽനിന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ പിഴയടക്കാൻ പണത്തിനായി നെട്ടോട്ടത്തിലാണ് സമരത്തിൽ പങ്കെടുത്തവർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story