Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right'കലാപരിപാടികൾക്കുള്ള...

'കലാപരിപാടികൾക്കുള്ള നിയന്ത്രണം പിൻവലിക്കണം'

text_fields
bookmark_border
പത്തനംതിട്ട: സ്​റ്റേജ്​ ആർട്ടിസ്​റ്റ്​സ്​ ആൻഡ്​ വർക്കേഴ്​സ്​ അസോസിയേഷൻ ഓഫ്​ ഭാരത് ​(സവാബ്​) സംസ്ഥാന സമ്മേളനം 11ന്​ തിരുവല്ല സത്രം ഓഡി​റ്റോറിയത്തിൽ നടക്കു​െമന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന്​ പ്രതിനിധിസമ്മേളനം. വൈകീട്ട്​ നാലിന്​ സാംസ്​കാരിക സമ്മേളനം കെ.ബി. ഗണേഷ്​കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. ജീവകാരുണ്യ ധനസഹായ വിതരണവും കലാകാരന്മാരെ ആദരിക്കലും നടക്കും. പൊതുസ്ഥലങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ അനുമതി ലഭിക്കാത്തതുകാരണം കലാവിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാ​െണന്ന്​ ഭാരവാഹികൾ പറഞ്ഞു. മറ്റെല്ലാ വിഭാഗങ്ങൾക്കും ഇളവുകൾ നൽകിയിട്ടും പൊതുവേദികളിൽ കലാപരിപാടികൾ അവതരിപ്പിക്കാനാവാത്ത സാഹചര്യമാണ്.​ പരിപാടികൾ അവതരിപ്പിക്കാനുള്ള ചില ഇളവുകൾ സർക്കാർതലത്തിൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘാടകർ അതിന്​ തയാറാകാത്ത സ്ഥിതിയാണ്. ആളുകൾ വന്നെത്തുമ്പോൾ രോഗവ്യാപനം ഉണ്ടാകുമെന്ന ആശങ്കയും സംഘാടകർ പങ്കുവെക്കുന്നുണ്ട്. കലക്​ടറുടെ മുൻകൂർ അനുമതി വാങ്ങി വേണം പരിപാടികൾ അവതരിപ്പിക്കേണ്ടത്​. ഇതിന്​ സംഘാടകർ തയാറാകാറുമില്ല. ഈ സാഹചര്യത്തിൽ ​നിലവി​െല ഉത്തരവ്​ പിൻവലിക്കണമെന്ന്​ ഭാരവാഹികൾ​ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ രക്ഷാധികാരി ഡോ. നിരണം രാജൻ, പ്രസിഡൻറ്​ സാബു ഐക്കരേത്ത്​, ജനറൽ സെക്രട്ടറി മധു ഡി. വായ്​പൂ​ര്​, ​െവെസ്​ പ്രസിഡൻറ്​ ശ്രീദേവി ശ്രീകുമാർ എന്നിവർ പ​െങ്കടുത്തു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story