Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ കുമ്മനമെത്തി

text_fields
bookmark_border
തിരുവല്ല: ഇടിമിന്നലേറ്റ് കൊടിമരം തകർന്ന തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശനം നടത്തി. ബുധനാഴ്​ച രാവിലെ എ​ട്ടോടെ ആയിരുന്നു സന്ദർശനം. തിരുവല്ല ദേവസ്വം അസി.കമീഷണർ കെ.ആർ. ശ്രീലത, ക്ഷേത്രം സബ് ഗ്രൂപ് ഓഫിസർ കെ.ആർ. ഹരിഹരൻ, ക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി. ശ്രീകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ........................... കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്ക് തിരുവല്ല: തിരുവല്ല ബൈപാസിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായിരുന്ന വള്ളംകുളം സ്വദേശി പ്രദീപിനാണ് പരിക്കേറ്റത്. ബൈപാസിലെ ബി വൺ - ബി ടു ജങ്ഷനിൽ ബുധനാഴ്ച രാവിലെ ഏഴോടെ ആയിരുന്നു അപകടം. കോട്ടയം സ്വദേശി സഞ്ചരിച്ച കാർ പ്രദീപ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രദീപിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story