Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:28 AM IST Updated On
date_range 9 Dec 2021 5:28 AM ISTമാന്തുക ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം
text_fieldsbookmark_border
കുളനട: മാന്തുക ഗവ.യു.പി സ്കൂളിൻെറ പുതിയ കെട്ടിടം വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാറിൻെറ പ്ലാൻ ഫണ്ടിൽനിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനത്തിന് തയാറായത്. മന്ത്രി വീണ ജോർജ് നിർദേശിച്ചതിൻെറ അടിസ്ഥാനത്തിൽ സ്കൂൾതലത്തിൽ പ്ലാൻ തയാറാക്കി പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് സമർപ്പിക്കുകയായിരുന്നു. ഗ്രൗണ്ട് ഫ്ലോറിൽ അഞ്ച് ക്ലാസ് മുറിയോടെ എല്ലാ അനുബന്ധ സൗകര്യങ്ങളോടുംകൂടി ഒന്നര വർഷംകൊണ്ട് കെട്ടിടം പണി പൂർത്തിയാക്കി. ആറന്മുള ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയമാണ് മാന്തുക ഗവ.യു.പി സ്കൂൾ. മൂന്നു വർഷങ്ങൾക്കിടെ ആകെ കുട്ടികളുടെ എണ്ണം അഞ്ഞൂറിലെത്തി. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മികവിൻെറ കേന്ദ്രമാകാൻ സ്കൂളിന് കഴിഞ്ഞു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ആറന്മുള സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത് ഈ സ്കൂളാണ്. പ്രധാനാധ്യാപകൻ സുദർശനൻ പിള്ളയുടെ നേതൃത്വത്തിൽ 18 അധ്യാപകരും രണ്ട് അനധ്യാപകരും സജീവമായ പി.ടി.എയും സ്കൂളിൻെറ ഉന്നമനത്തിന് പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. ഫോട്ടോ: മാന്തുക ഗവ.യു.പി സ്കൂൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
