Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:28 AM IST Updated On
date_range 9 Dec 2021 5:28 AM ISTയാത്രക്കാരെ കുഴിയിലിറക്കി പൊതുമരാമത്തിെൻറ വേല
text_fieldsbookmark_border
യാത്രക്കാരെ കുഴിയിലിറക്കി പൊതുമരാമത്തിൻെറ വേല പത്തനംതിട്ട: അടിയന്തരമായി തീർക്കേണ്ട പണി വെച്ച് താമസിപ്പിച്ച് യാത്രക്കാരെ ദുരിതത്തിലാക്കി പൊതുമരാമത്ത് വകുപ്പ്. അഴൂർ വൈദ്യുതി ഭവൻ-കാതോലിക്കറ്റ് കോളജ് റോഡിലാണ് പൊതുമരാമത്തിൻെറ മെല്ലെപ്പോക്കിന് ദൃഷ്്ടാന്തമായ കലുങ്ക് നിർമാണം നടക്കുന്നത്. കലുങ്ക് പുനർനിർമിക്കുന്നതിൻെറ ഭാഗമായി റോഡ് കുറുകെ വെട്ടിപ്പൊളിച്ചിട്ട് ആഴ്ചകളായി. ഇതോടെ യാത്രയും ദുരിതമായി. എസ്.ഡി.എ സ്കൂൾ, കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ, കാതോലിക്കേറ്റ് കോളജ്, ബേസിൽ അരമന, കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ എന്നിവിടങ്ങളിലക്കുള്ള പ്രധാന പാതയാണ് ഇത്. കോളജിലും സ്കൂളുകളിലും പോകുന്ന വിദ്യാർഥികൾ അടക്കം വെട്ടിക്കുഴിച്ച റോഡിൻെറ കുഴിയിൽ ഇറങ്ങി വേണം അപ്പുറത്തേക്ക് പോകുവാൻ. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ വിദ്യാർഥികൾ കുഴിയിൽവീണ് പരിക്കേറ്റിരുന്നു. തുടർച്ചയായി പെയ്യുന്ന മഴമൂലം അഴൂർ ജങ്ഷനിലെ കടകളിലും വീടുകളിലും വെള്ളം കയറുന്നത് പതിവാണ്. വെള്ളപ്പൊക്കത്തിൽ വീടുകളിലും കടകളിലും വെള്ളം കയറിയപ്പോൾ പൊതുമരാമത്ത് അധികൃതർ ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ച് വെള്ളം ഒഴുക്കിവിട്ടിരുന്നു. വൈദ്യുതി ഭവൻ ജങ്ഷനിലെ പഴയ കലുങ്ക് മാലിന്യം നിറഞ്ഞ് അടഞ്ഞതാണ് വെള്ളം ഒഴുകിപ്പോകുവാൻ തടസ്സമായത്. ഇതിനു പരിഹാരമായാണ് പുതിയ കലുങ്ക് നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ച് പണി തുടങ്ങിയത്. കഴിഞ്ഞ 15നാണ് റോഡ് കുഴിച്ചത്. അടിയന്തരമായി പണി പൂർത്തീകരിക്കണമെന്ന് വാർഡ് കൗൺസിലർ അഡ്വ. റോഷൻ നായർ ആവശ്യപ്പെട്ടു. oto: കലുങ്ക് നിർമാണത്തിനായി അഴൂരിൽ റോഡ് കുഴിച്ചിട്ടിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
