Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:38 AM IST Updated On
date_range 7 Dec 2021 5:38 AM ISTസ്കൂൾ കുട്ടികളുടെ വസ്ത്രത്തിൽ സ്റ്റിക്കർ പതിച്ചത് വിവാദമായി
text_fieldsbookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറയിൽ കോട്ടാങ്ങൽ സൻെറ് ജോർജ് ഹൈസ്കൂളിലെ കുട്ടികളുടെ വസ്ത്രത്തിൽ സ്റ്റിക്കർ പതിച്ചത് വിവാദമായി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് വന്ന കുട്ടികളുടെ വസ്ത്രത്തിൽ റോഡിലും സ്കൂൾ കവാടത്തിലും വെച്ചാണ് സ്റ്റിക്കർ പതിച്ചത്. ശ്രദ്ധയിൽപെട്ട അധ്യാപകർ ഇത് നീക്കം ചെയ്തു. സംഭവം വിവാദമായതോടെ സ്കൂൾ പി.ടി.എ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി. സംഭവം ഏറ്റെടുത്ത് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ സംഘർഷം ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രചാരണം വർഗീയധ്രുവീകരണത്തിന് -കാമ്പസ് ഫ്രണ്ട് പത്തനംതിട്ട: ബാബരി മസ്ജിദ് തകർത്തതിൻെറ ഓർമദിനത്തിൽ കാമ്പസുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തെ തെറ്റായരീതിയിൽ പ്രചരിപ്പിച്ച് സമൂഹത്തിൽ ഛിദ്രതയുണ്ടാക്കാനുള്ള ബി.ജെ.പി ഉൾപ്പെടെയുള്ള സംഘ്പരിവാര ചേരികളുടെ ശ്രമത്തെ പൊതുസമൂഹം തിരിച്ചറിയണമെന്നും വ്യാജപ്രചാരണത്തെ തള്ളിക്കളയണമെന്നും കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ് അജ്മൽ പി.എസ്. ബാബരി കാമ്പയിൻെറ ഭാഗമായി ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവർക്ക് കുത്തിനൽകുകയുമാണ് ചെയ്തത്. ഒരാളെയും നിർബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മതസൗഹാർദം തകർക്കാനുള്ള ഗൂഢശ്രമം -ബി.ജെ.പി പത്തനംതിട്ട: സ്‌കൂൾ വിദ്യാര്‍ഥികളെ റോഡില്‍ തടഞ്ഞുനിര്‍ത്തി പോപുലര്‍ ഫ്രണ്ടുകാരുടെ അതിക്രമം സാമുദായിക അന്തരീക്ഷം കലുഷിതമാക്കാനും മതസൗഹാർദം തകർക്കാനുമുള്ള ഗൂഢ ശ്രമമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ. സൂരജ്. കുട്ടികളില്‍ പലരും ഇത് വേണ്ടെന്ന് അറിയിച്ചെങ്കിലും ബലം പ്രയോഗിച്ച് സ്റ്റിക്കര്‍ പതിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story