Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതലങ്ങും വിലങ്ങും...

തലങ്ങും വിലങ്ങും വാഹനങ്ങൾ; മല്ലപ്പള്ളിയിലെ ഗതാഗതക്കുരുക്കിൽ കാഴ്ചക്കാരായി അധികൃതർ

text_fields
bookmark_border
മല്ലപ്പള്ളി: വൺവേ സംവിധാനമുള്ള ടൗണിൽ വാഹനങ്ങൾ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങും പായുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഗതാഗത നിയന്ത്രണത്തിന് അധികൃതരുടെ സേവനം ലഭ്യമല്ലാത്തതാണ് പ്രധാന പ്രശ്നം. ഇതുമൂലം ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിലെ സെൻട്രൽ ജങ്ഷനിൽനിന്ന് വാഹനങ്ങൾ നേരെ തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നത് പതിവുകാഴ്ചയാണ്. വലിയ വാഹനങ്ങൾക്ക് ഇവിടെ വൺവേ ആണെങ്കിലും പാലിക്കപ്പെടുന്നില്ല. നിയന്ത്രണം തെറ്റിച്ച് പോകുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. സ്ഥലപരിചയമില്ലാതെ എത്തുന്നവരാണ് ഏറെയും വൺവേ തെറ്റിച്ചുവരുന്നത്. ടൗണിലെ വൺവേ സംവിധാനം നൂറുമീറ്റർ ദൂരത്തിൽ മാത്രമുള്ളതാണ്. കോഴഞ്ചേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ല റോഡിൽ പ്രവേശിച്ച് സെൻട്രൽ ജങ്ഷനിൽ എത്തുന്നതും ബസ് സ്​റ്റാൻഡ് റോഡിൽനിന്ന് തിരുവല്ല, കോഴഞ്ചേരി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ സെൻട്രൽ ജങ്ഷനിലൂടെ തിരിയുന്നതുമാണ് ടൗണിലെ വൺവേ സംവിധാനം. തിരുവല്ല ഭാഗത്തുനിന്ന്​ എത്തുന്ന ഭാരവാഹനങ്ങൾ ടൗണിലേക്ക് എത്തേണ്ടത് പഴയ തിയറ്റർപടിയിലൂടെ അങ്ങാടിപ്പറമ്പ് വഴി കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലൂടെയാണ്. എന്നാൽ, കോട്ടയം - കോഴഞ്ചേരി റോഡിൽനിന്ന് വാഹനങ്ങൾ എളുപ്പത്തിന്​ വൺവേ തെറ്റിച്ച് മല്ലപ്പള്ളി - തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. കുത്തനെയുള്ള കയറ്റവും വളവുമുള്ള വൺവേ റോഡുവഴി വാഹനങ്ങൾ തിരുവല്ല റോഡിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കി വൺവേ സംവിധാനം ഏർപ്പെടുത്തിയാൽ അപകടങ്ങൾ ഒഴിവാക്കാനാകും. തിരുവല്ല ഭാഗത്തുനിന്ന് എത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള ഭാരം കയറ്റിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് എത്തരുതെന്നാണ് നിർദേശമെങ്കിലും ഇത് മിക്കപ്പോഴും പാലിക്കപ്പെടുന്നില്ല. റോഡി​ൻെറ വളവും കുത്തനെ ഇറക്കവും വീതിക്കുറവും അപകടമുണ്ടാകാനുള്ള സാധ്യത വിലയിരുത്തിയാണ് വലിയ വാഹനങ്ങൾ നേരെ ടൗണിലേക്ക് വരുന്നത് തടഞ്ഞത്. ഇത് ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്. ഗതാഗത നിയന്ത്രണത്തിന് നേര​േത്ത ഹോംഗാർഡി​ൻെറ സേവനം ഉണ്ടായിരുന്നതാണ്. എന്നാൽ, ഇപ്പോൾ ഒന്നുമില്ലാത്ത സ്ഥിതിയാണ്. പൊലീസ് സേവനം ടൗണിൽ ലഭ്യമാക്കുന്നതിന് തീരുമാനങ്ങൾ ഉണ്ടെങ്കിലും ഒന്നും നടപ്പായിട്ടില്ല. ഫോട്ടോ: മല്ലപ്പള്ളി - തിരുവല്ല റോഡിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story