Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:35 AM IST Updated On
date_range 7 Dec 2021 5:35 AM ISTമല്ലപ്പള്ളിയിൽ മദ്യപാനികളുടെ വിളയാട്ടം
text_fieldsbookmark_border
മല്ലപ്പള്ളി: തിരുവല്ല-മല്ലപ്പള്ളി റോഡിൽ മദ്യപാനികളുടെ വിളയാട്ടം പതിവാകുന്നു. കഴിഞ്ഞദിവസം തിരുവല്ല റോഡിൽ പഞ്ചായത്ത് ഓഫിസിന് സമീപം മദ്യലഹരിയിലായിരുന്ന യുവാവ് നിരവധിപേരെ മർദിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കീഴ്വായ്പ്പൂര് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ പൊലീസിനെയും അസഭ്യം പറയുകയായിരുന്നു. പൊലീസും നാട്ടുകാരും ഇയാളെ വീട്ടിൽ എത്തിക്കുകയായിരുന്നു. മദ്യംവാങ്ങി സമീപത്ത് എവിടെയെങ്കിലും ഇരുന്ന് കൂട്ടംകൂടി മദ്യപിച്ച ശേഷം അസഭ്യം പറഞ്ഞ് റോഡിലൂടെ നടക്കുന്നത് പതിവ് കാഴ്ചയാണ്. ആവശ്യക്കാർക്ക് മദ്യപിക്കുന്നതിനാവശ്യമായ സൗകര്യങ്ങളും മറ്റും ഒരുക്കിനൽകുന്നതിനായി പ്രവർത്തിക്കുന്ന പെട്ടിക്കടകളും നിരവധിയാണ്. അധികൃതരുടെ അനങ്ങാപ്പാറ നയമാണ് ഇതിന് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. പരാതികൾ ഏറുമ്പോൾ എക്സൈസും പൊലീസും പേരിനൊരു പരിശോധന നടത്തി മടങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story