Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമലേറിയ...

മലേറിയ നിര്‍മാര്‍ജനത്തിന് ടാസ്‌ക് ഫോഴ്‌സ്

text_fields
bookmark_border
പത്തനംതിട്ട: മലേറിയ നിര്‍മാര്‍ജനത്തിനുള്ള ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചു. സുസ്ഥിര വികസന ലക്ഷ്യത്തി​ൻെറ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരണം. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഏകോപന സമിതി യോഗവും ചേര്‍ന്നു. ജില്ലതല ആരോഗ്യ ജാഗ്രത യോഗത്തിൽ എ.ഡി.എം അലക്‌സ് പി.തോമസ് അധ്യക്ഷതവഹിച്ചു. ഡി.എം.ഒ ഡോ.എല്‍. അനിതകുമാരി, സി.എസ്.ഒ ഡോ.സി.എസ്. നന്ദിനി, ജില്ല സര്‍വൈലന്‍സ് ഓഫിസർ ഡോ.പി. അജിത, പ്രാണിജന്യ രോഗ നിയന്ത്രണ ഓഫിസര്‍ വി. രാജശേഖരൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 JAGRATHA കലക്ടറേറ്റില്‍ എ.ഡി.എം അലക്‌സ് പി.തോമസി​ൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല ആരോഗ്യ ജാഗ്രത യോഗം ................................. വനിത കമീഷൻ അദാലത്: 30 പരാതികള്‍ പരിഹരിച്ചു തിരുവല്ല: സംസ്ഥാന വനിത കമീഷന്‍ തിരുവല്ലയിൽ നടത്തിയ അദാലത്തില്‍ പരിഗണിച്ച 100 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. ആറ്​ പരാതികള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അയച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി​െവച്ചു. കമീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര എന്നിവര്‍ പരാതികള്‍ കേട്ടു. ................. യോഗം നാളെ പത്തനംതിട്ട: ചൈല്‍ഡ് ലൈന്‍ അഡ്വൈസറി ബോര്‍ഡ് യോഗം ബുധനാഴ്​ച രാവിലെ 11.30ന് കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story