Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബസുകൾക്ക് ഞായറാഴ്ച...

ബസുകൾക്ക് ഞായറാഴ്ച വിശ്രമം; വലഞ്ഞ് യാത്രക്കാർ

text_fields
bookmark_border
ബസുകൾക്ക് ഞായറാഴ്ച വിശ്രമം; വലഞ്ഞ് യാത്രക്കാർ
cancel
റാന്നി: റാന്നിയിൽ ഞായറാഴ്ച ദിവസം സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവിസ് നടത്തുന്നില്ലെന്ന് യാത്രക്കാരുടെ പരാതി. താലൂക്കിലെ വിവിധ മലയോര മേഖലയിലേക്ക് സർവിസ് നടത്തുന്ന ബസുകൾ ഭൂരിഭാഗവും ഞായറാഴ്ച പണിമുടക്കിലാണ്. യാത്രക്ലേശം ഗുരുതരമായിട്ടും മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ വിഷയത്തില്‍ ഇടപെടുന്നില്ല. ലോക്ഡൗണിനുശേഷം നഷ്്ടത്തി‍ൻെറ കണക്കു നിരത്തിയാണ് ഞായറാഴ്ച സർവിസ് ഒഴിവാക്കുന്നത്. അതേസമയം, ലോക്ഡൗണിന് മുമ്പും ഇതേസ്ഥിതിയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. റാന്നിയില്‍നിന്ന് മലയോര മേഖലകളായ അത്തിക്കയം, പെരുനാട്, ഇടമുറി, മോതിരവയല്‍, അടിച്ചിപ്പുഴ, മണ്ണാറത്തറ തുടങ്ങിയവിടങ്ങളിലേക്കും പ്രധാന ടൗണുകളായ വടശ്ശേരിക്കര, കോഴഞ്ചേരി, തിരുവല്ല, പത്തനംതിട്ട, കോട്ടയം, എരുമേലി എന്നീ സ്ഥലങ്ങളിലേക്കും ഒട്ടേറെ സ്വകാര്യ ബസുകള്‍ സർവിസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് ബസ് പെര്‍മിറ്റിനെപ്പറ്റി വലിയ അറിവില്ലാത്തത് ബസുകാര്‍ക്ക് സൗകര്യമാവുന്നുണ്ട്. സന്ധ്യകഴിഞ്ഞ് ഓടേണ്ട ബസുകള്‍ പലതും ഇട്ടിയപ്പാറയില്‍ സർവിസ് അവസാനിപ്പിക്കും. പണിയാണെന്നാകും യാത്രക്കാര്‍ക്ക് ജീവനക്കാരുടെ മറുപടി. മലയോരങ്ങളില്‍നിന്ന് രാവിലെ പുറംനാടുകളിലെത്തേണ്ടവരും സന്ധ്യകഴിഞ്ഞ് വീട്ടിലെത്തേണ്ടവരും ഇതുമൂലം വന്‍ തുക മുടക്കി ഓട്ടോറിക്ഷയോ മറ്റു ടാക്സികളേയോ ആശ്രയിക്കേണ്ടിവരും. ഞായറാഴ്ച റാന്നി ബസ് സ്​റ്റാന്‍ഡിലും ടൗണി‍ൻെറ പരിസരങ്ങളിലും കൂടി സഞ്ചരിച്ചാല്‍ സര്‍വിസ് നടത്താതെ നിര്‍ത്തിയിട്ടിരിക്കുന്ന ഒട്ടേറെ ബസുകള്‍ കാണാം. ഇക്കാര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയും അലംഭാവം കാണിക്കുകയാണ്. ജീവനക്കാര്‍ ഇല്ല എന്നാണ്​ അവരുടെ ന്യായം​. പല സ്വകാര്യ ബസുകളുടെയും സമയത്ത് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയാണ് സർവിസ് നടത്തുന്നത്. എന്നിട്ടും മലയോര മേഖലയിലെ യാത്രക്ലേശം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പുതുതായി മലയോര മേഖലയിലേക്ക് പെര്‍മിറ്റ് എടുക്കുന്ന ബസുകളും നിലവിലുള്ളതും പകല്‍ നേരങ്ങളില്‍ മാത്രമാണ് ഇവിടങ്ങളില്‍ എത്തുന്നത്. PtI rni - 2 bus ഫോട്ടോ: റാന്നി ഇട്ടിയപ്പാറ സ്​റ്റാൻഡിൽ ഞായറാഴ്‌ച പിടിച്ചിട്ടിരിക്കുന്ന സ്വകാര്യ ബസുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story