Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:29 AM IST Updated On
date_range 7 Dec 2021 5:29 AM ISTഡോ. ബി.ആര്‍. അംബേദ്കർ അനുസ്മരണം
text_fieldsbookmark_border
പത്തനംതിട്ട: ലോകോത്തരമായ ഒരു ഭരണഘടന സ്വാതന്ത്ര്യാനന്തര ഇന്ത്യക്കായി എഴുതി ഉണ്ടാക്കുകയും തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുകയും ചെയ്ത മഹാനായിരുന്നു ഭരണഘടനാശിൽപി ഡോ. ബി.ആര്‍. അംബേദ്കര്‍ എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആര്‍. അംബേദ്കർ ചരമവാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി.സി ജില്ല പ്രസിഡൻറ് പി.ജി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ ടി.കെ. സാജു, റോബിന്‍ പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫോട്ടോ PTL 10 KURIAN ബി.ഡി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ അനുസ്മരണ സമ്മേളനം കെ.പി.സി.സി രാഷ്്ട്രീയകാര്യസമിതി അംഗം പ്രഫ.പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു ......................... ബി.ജെ.പി സായാഹ്ന ധർണ പത്തനംതിട്ട: പെട്രോളിയം ഉൽപന്നങ്ങൾക്ക് കേന്ദ്രം നികുതി കുറച്ചിട്ടും കേരളം നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയിലെ 10 മണ്ഡലം കേന്ദ്രത്തിലും ചൊവ്വാഴ്ച വൈകീട്ട് നാലിന് സായാഹ്ന ധർണ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ. സൂരജ് അറിയിച്ചു. പത്തനംതിട്ട മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ ദേശീയ കൗൺസിൽ അംഗം വി.എൻ. ഉണ്ണി ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story