Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2021 5:28 AM IST Updated On
date_range 7 Dec 2021 5:28 AM ISTകാനനപാത തുറക്കണം -വി.എച്ച്.പി
text_fieldsbookmark_border
പത്തനംതിട്ട: ശബരിമല കാനനപാത ഭക്തർക്ക് തുറന്നുെകാടുക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥിരമായി അടച്ചിട്ടാൽ കാനനപാത ഉപയോഗശൂന്യമാകും. ധനു ഒന്നിന് മുമ്പായി തുറക്കാത്ത പക്ഷം സമരപരിപാടികൾ ആരംഭിക്കും. പമ്പ സ്നാനം നടത്തി ബലിതർപ്പണം ചെയ്തു ദർശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്കപ്പെട്ടിരിക്കയാണ്. നിലക്കലിൽനിന്ന് പമ്പവരെ കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യയാത്ര അനുവദിക്കണം. ശബരിമലയിലെ കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പൊലീസ് തിരിച്ചറിയൽ കാർഡ് നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടർക്ക് നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി കെ. ഗിരീഷ്, വിഭാഗ് സെക്രട്ടറി പി.ആർ. രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, അഡ്വ. അനിൽ പി. നായർ, സുധാകരൻ മാരൂർ, അരുൺ ശർമ എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story