Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:39 AM IST Updated On
date_range 6 Dec 2021 5:39 AM ISTഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കണം-മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsbookmark_border
തിരുവല്ല: ഭിന്നസ്വരങ്ങൾ ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ ഗുരുസന്ദേശങ്ങൾക്ക് പ്രസക്തിയേറിയെന്നും സാമൂഹ്യമുന്നേറ്റത്തിന് വഴികാട്ടിയായ ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കാൻ നാം തയാറാകണമെന്നും മന്ത്രി ജെ. ചിഞ്ചുറാണി. എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻെറ സാരഥ്യത്തിൻെറ രജതജൂബിലി ആഘോഷ ഭാഗമായി വിവിധ കർമപരിപാടികളുടെ തിരുവല്ല യൂനിയൻതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംഘടനകൊണ്ട് ശക്തരാകുകയെന്ന ഗുരുവചനം പ്രാവർത്തികമാക്കി ബഹുദൂരം മുന്നേറാൻ എസ്.എൻ.ഡി.പി യോഗത്തിന് സാധിച്ചു. കേരളത്തിൻെറ രാഷ്ട്രീയ, സാമൂഹ്യരംഗങ്ങളിൽ വെള്ളാപ്പള്ളിയുടെ ചടുലമായ ഇടപെടലുകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിൻെറ ശബ്ദം കേരളം ശ്രദ്ധയോടെ കേൾക്കുന്നതായും മന്ത്രി പറഞ്ഞു. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമമഠം മഠാധിപതി സ്വാമി ശിവബോധാനന്ദ ഭദ്രദീപ പ്രകാശനം നടത്തി. യൂനിയൻ പ്രസിഡൻറ് ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറ് അഡ്വ.കെ.അനന്തഗോപൻ മുഖ്യാതിഥിയായി. യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, അസി.സെക്രട്ടറി പി.എസ്.വിജയൻ, ഡി.സി.സി പ്രസിഡൻറ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി.ജയൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ.സൂരജ്, എസ്.എൻ.ഡി.പി.യോഗം നിയുക്ത ഡയറക്ടർബോർഡ് അംഗം സന്തോഷ് ഐക്കരപ്പറമ്പിൽ, യൂനിയൻ കൗൺസിലർമാരായ ബിജു മേത്താനം, രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, സരസൻ ഓതറ, പ്രസന്നകുമാർ, ആർ.മനോജ് ഗോപാൽ എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story