Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസൈക്കിള്‍ റാലിയുമായി...

സൈക്കിള്‍ റാലിയുമായി വനിത ശിശുവികസന വകുപ്പ്​

text_fields
bookmark_border
പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഓറഞ്ച് ദി വേള്‍ഡ് കാമ്പയി​ൻെറ ഭാഗമായി ജില്ല വനിത ശിശുവികസന വകുപ്പ്​ സംഘടിപ്പിച്ച സൈക്കിള്‍ റാലി കലക്ടറേറ്റ് കവാടത്തില്‍ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു. ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധികളും വിവിധ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പങ്കെടുത്തു. റാലി ജില്ല സ്​റ്റേഡിയത്തില്‍ സമാപിച്ചു. വനിത ശിശുവികസന ഓഫിസര്‍ പി.എസ്. തസ്‌നീം, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ്​ കെ. അനില്‍ കുമാര്‍, സൈക്ലിങ്​ അസോസിയേഷന്‍ സെക്രട്ടറി എന്‍. ചന്ദ്രന്‍, ഫാ. വി.ജെ. ജോണ്‍സന്‍ എന്നിവര്‍ പ്രസംഗിച്ചു. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും മകന്‍ മല്‍ഹാറും ചേര്‍ന്നാണ്​ റാലി ഫ്ലാഗ് ഓഫ് ചെയ്തത്​. സൈക്കിൾ ചവിട്ടി കലക്​ടർ റാലിക്ക്​ നേതൃത്വം നൽകി. ------ ഫോട്ടോ PTL 12 RALLY FLAG ജില്ല വനിത ശിശുവികസന വകുപ്പ്​ സംഘടിപ്പിച്ച സൈക്കിള്‍ റാലി കലക്ടറേറ്റ് കവാടത്തില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും മകന്‍ മല്‍ഹാറും ചേര്‍ന്ന്​ ഫ്ലാഗ് ഓഫ് ചെയ്യുന്നു ---- PTL 13 CYCLE IYER ജില്ല വനിത ശിശു വികസന വകുപ്പ്​ സംഘടിപ്പിച്ച സൈക്കിള്‍ റാലി കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story