Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:37 AM IST Updated On
date_range 6 Dec 2021 5:37 AM ISTസവിശേഷ വിശേഷം പംക്തിയിലേക്ക്
text_fieldsbookmark_border
എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി. കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ െവക്കുകയാണ്. എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്. കോൺഗ്രസിൻെറ കോട്ട, ബഹുഭൂരിഭാഗം സഹകാരികളും കോൺഗ്രസുകാർ, ഘടകകക്ഷികളുടെ പോലും സഹായം വേണ്ടാത്തിടം. എന്നിട്ടിപ്പോൾ, വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ... എന്നപോലായി കാര്യങ്ങൾ. കെട്ടകാലത്ത് ഏത് കോട്ടയും തകരുമെന്ന് തെളിഞ്ഞിരിക്കയാണ്. ഇരവിപേരൂർ സഹകരണ ബാങ്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചുട്ടുതിന്നാൻ പോലും കിട്ടിയില്ല എന്ന് പറയുന്നപോലെ ഒരാളെ പോലും ഭരണസമിതി തെരെഞ്ഞടുപ്പിൽ വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അഞ്ച് നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫുകാർ ൈകക്കലാക്കിയത് കണ്ട് കണ്ണും തള്ളി നിൽക്കേണ്ടിവന്ന യു.ഡി.എഫിന് ആശ്വാസമായത് കൈപ്പിടിയിലുള്ള ഏതാനും സഹകരണ പ്രസ്ഥാനങ്ങളുടെ ഭരണമാണ്. അവയിൽ ഏറ്റവും തലയെടുപ്പുള്ള സ്ഥാപനത്തിലാണ് കണ്ണീർ കുടിക്കേണ്ടിവന്നത്. തോറ്റ് തൊപ്പിയിട്ടപ്പോൾ കള്ളവോട്ട് എന്ന മുറവിളിയായി. നിങ്ങൾക്കും അത് ആകാമായിരുന്നല്ലോ എന്ന് തിരിച്ച് ചോദിച്ചവരുമുണ്ട്. തെരെഞ്ഞടുപ്പിന് ഹൈകോടതി നിരീക്ഷകൻ, മുഴുവൻ പ്രക്രിയകളും വിഡിേയായിൽ പകർത്തണമെന്ന ഉത്തരവ്, വോട്ടിടാനെത്തുന്നവർ ബാങ്കിൻെറ തിരിച്ചറിയൽ രേഖക്ക് പുറമെ മെറ്റാരു തിരിച്ചറിയൽ രേഖകൂടി കാട്ടണമെന്ന ഉത്തരവ് തുടങ്ങിയവയെല്ലാം ഹൈകോടതിയിൽനിന്ന് നേടിയെടുത്തു. ഇനി പേടിക്കാനൊന്നുമില്ലെന്ന മട്ടിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ വീരവാദം. ഒടുവിൽ തെരെഞ്ഞടുപ്പ് പകുതിസമയമായപ്പോഴെ കാറ്റുപോയ പന്തുപോലായി നേതാക്കളുടെ മുഖമെന്നാണ് കണ്ടുനിന്നവർ പറഞ്ഞത്. അപ്പോഴാണത്രെ പറ്റിയ അമളി മനസ്സിലായത്. കോടതി നിർദേശമില്ലാതെ ഫലം പ്രഖ്യാപിക്കരുത് എന്ന ഉത്തരവ്കൂടി നേടേണ്ടതായിരുന്നു. ഇതിപ്പോൾ തെരെഞ്ഞടുപ്പ് കഴിഞ്ഞ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് തെരെഞ്ഞടുപ്പിലെ കൃത്രിമം ചൂണ്ടിക്കാട്ടി കേസിനുപോകാനല്ലെ പറ്റൂ. വിജയികൾ അതിനു മുേമ്പ ഭരണം തുടങ്ങിക്കഴിയുമല്ലോ. വിഡിയോ പിടിത്തം നടക്കാതിരുന്നതാണ് ഉദ്ദേശിച്ച ഫലം കിട്ടാത്തതിന് കാരണമെന്നാണ് ഇപ്പോൾ പറയുന്നത്. വിഡിയോയുടെ ചെലവായ 80,000 രൂപ അടക്കാൻ കാശില്ലാതെ പോയത്രെ. ആനയെ വാങ്ങിയിട്ടും ചങ്ങലക്കുള്ള ചില്ലറയില്ലാതെപോയ ദുരവസ്ഥ. അങ്ങനെ ഒടുവിൽ അവർ ആ നെടുംകോട്ടയിൽനിന്ന് കെട്ടിെപ്പറുക്കി പടിയിറങ്ങി. കോട്ടകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്നതാണല്ലോ യുദ്ധത്തിൻെറ രീതി. അതുതന്നെയാണ് പത്തനംതിട്ടയിൽ നടന്നുവരുന്നത്. യു.ഡി.എഫിൻെറ കോട്ടയെന്ന് പേരുകേട്ട പത്തനംതിട്ടയിൽ അവരുടെ നെടുംതൂണുകൾ ഒന്നൊന്നായി എൽ.ഡി.എഫ് തകർക്കുന്നു. പരമ്പരയിലെ ഏറ്റവും പുതിയ എപ്പിസോഡാണ് ഈസ്റ്റ് കോഓപറേറ്റിവ് ബാങ്കിൽ കണ്ടത്. പരമ്പര തുടരുമെന്നാണ് എൽ.ഡി.എഫ് നേതാക്കൾ എഴുതിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story