Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:37 AM IST Updated On
date_range 6 Dec 2021 5:37 AM ISTചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണം
text_fieldsbookmark_border
മല്ലപ്പള്ളി: ചുങ്കപ്പാറ-ആലപ്രക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിലെ പ്രധാന പൊതുമരാമത്ത് റോഡിനെ അവഗണിച്ചതായി പരാതി ഉയരുന്നു. പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽകൂടി കടന്നുപോകുന്ന റോഡിൽ ആലപ്രക്കാട് പള്ളിപ്പടി മുതൽ കോട്ടാങ്ങൽ വരെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. എട്ടാംവാർഡ് പ്രദേശത്താണ് വഴിവിളക്കുകൾ ഇല്ലാത്തത്. കാൽനടക്കാർ ഏറെയുള്ള പ്രദേശം കൂടിയാണ്. ഈ റോഡിൽ വഴിവിളക്ക് സ്ഥാപിച്ചാൽ മലയോര മേഖലയിലും മറ്റും താമസിക്കുന്നവർക്ക് പ്രയോജനം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story