Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:37 AM IST Updated On
date_range 6 Dec 2021 5:37 AM ISTഅനിലകുമാരിയുടെ ആധാരങ്ങൾക്ക് പകർപ്പുകൾ നൽകും
text_fieldsbookmark_border
റാന്നി: 2018ലെ വെള്ളപ്പൊക്കത്തിൽ നനഞ്ഞുപോയ റാന്നി സ്വദേശിനി അനിലകുമാരിയുടെ ആധാരങ്ങൾക്ക് നിയമാനുസൃതമായ പകർപ്പുകൾ നൽകാൻ നടപടിയായി. റാന്നി ഇട്ടിയപ്പാറയിൽ ഹാൻടെക്സ് ഡിപ്പോ മാനേജറായിരുന്ന വലിയകാവ് സ്വദേശി വി.പി. അനിലകുമാരിയുടെ ആധാരങ്ങൾ 2018ൽ വെള്ളംകയറി നശിച്ചിരുന്നു. റാന്നി സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് പകരം പകർപ്പ് നൽകിരുന്നു. ഗൃഹനിർമാണ വായ്പക്കായി എൽ.ഐ.സിയെ സമീപിച്ചപ്പോൾ പകർപ്പായി ലഭിച്ച ആധാരങ്ങൾ അംഗീകരിച്ചില്ല. പ്രളയത്തിൽ നനഞ്ഞതുകൊണ്ടാണ് പകർപ്പ് നൽകിയതെന്ന് സബ് രജിസ്ട്രാർ രേഖപ്പെടുത്താതിരുന്നതാണ് വിനയായത്. തെറ്റ് തിരുത്താൻ സബ്രജിസ്ട്രാർ ഓഫിസ് തയാറായില്ലെന്ന് അനിലകുമാരി പറഞ്ഞു. തുടർന്ന് അങ്ങാടി പഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാറിൻെറ സഹായത്തോടെ മുഖ്യമന്ത്രിക്ക് പരാതിനൽകി. മുഖ്യമന്ത്രിയുടെ ഓഫിസ് അനുകൂല നടപടിക്കായി സംസ്ഥാന രജിസ്ട്രേഷൻ ഐ.ജിക്ക് നിർദേശം നൽകി. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതിയ ഉത്തരവ് പുറത്തിറക്കി അനിലകുമാരിക്ക് ആശ്വാസമായി. സംഭവം സംബന്ധിച്ച് മാധ്യമം വാർത്തനൽകിയിരുന്നു. -------- Ptl rni - 2 ഫോട്ടോ: അനിലകുമാരിക്ക് ആധാരത്തിൻെറ പകർപ്പ് നൽകിയത് വസ്തുതകളില്ലാതെയെന്നുകാണിച്ച് മാധ്യമത്തിൽ വന്ന വാർത്ത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
