Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി നോളജ് വില്ലേജ്;...

റാന്നി നോളജ് വില്ലേജ്; ചർച്ച സംഘടിപ്പിച്ചു

text_fields
bookmark_border
റാന്നി നോളജ് വില്ലേജ്; ചർച്ച സംഘടിപ്പിച്ചു
cancel
റാന്നി: റാന്നി എം.എല്‍.എ നടപ്പാക്കുന്ന നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കോളജ് തലത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് വര്‍ക്ക്ഷോപ്പ് റാന്നി സൻെറ് തോമസ് കോളജില്‍ നടന്നു. മണ്ഡലത്തിലെ എട്ട്​ കോളജുകളില്‍നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുത്തു. കോളജുകള്‍ക്ക് രാജ്യത്തെ വിവിധ വൈജ്ഞാനിക സ്ഥാപനങ്ങളുമായി ബന്ധം രൂപപ്പെടുത്തും. വിദ്യാര്‍ഥികളുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുക, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം, ഉൽപാദനം ലക്ഷ്യമിടുക തുടങ്ങി മൂന്നു മേഖലകളായി തിരിച്ച്​ ചർച്ച നടന്നു. വിദ്യാര്‍ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും അവരുടെ ആശയങ്ങളെ ഉൾക്കൊള്ളണമെന്നും ചടങ്ങ്​ ഉദ്​ഘാടനം ചെയ്​ത്​ പ്രമോദ്​ നാരായണൻ എം.എൽ.എ പറഞ്ഞു. ജിജ്ഞാസ ഉടലെടുത്താല്‍ മാത്രമാണ് പുതിയ ആശയങ്ങള്‍ ഉരുത്തിരിയുകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിച്ചു. ഡോ. റോണി ജെയിന്‍, ഐ.എച്ച്.ആര്‍.ഡി കോളജ് പ്രിൻസിപ്പല്‍ സന്തോഷ് കെ. ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, നോളജ് വി​േല്ലജ് കോഓഡിനേറ്റര്‍ സാബു, സൻെറ് തോമസ് കോളജ് മാനേജര്‍ സന്തോഷ് കെ. തോമസ് എന്നിവര്‍ പങ്കെടുത്തു. ------ Ptl rni - 3 Knowldge village ഫോട്ടോ: നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി സൻെറ് തോമസ് കോളജില്‍ നടന്ന അക്കാദമിക് വര്‍ക്ക്ഷോപ്പ് പ്രമോദ് നാരായണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story