Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:31 AM IST Updated On
date_range 6 Dec 2021 5:31 AM ISTസംയുക്തസേന സുരക്ഷ പരിശോധന നടത്തി
text_fieldsbookmark_border
ശബരിമല: സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായി സന്നിധാനത്തിൻെറ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തി. കേരള പൊലീസ് കമാൻഡോകൾ, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, എൻ.ഡി.ആർ.എഫ്, വനംവകുപ്പ്, ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശരംകുത്തി, മരക്കൂട്ടം, ബെയ്‌ലിപാലം, അന്നദാനമണ്ഡപം, ഉരൽക്കുഴി, പാണ്ടിത്താവളംവഴി സന്നിധാനത്ത് സമാപിച്ചു. സന്നിധാനം പൊലീസ് സ്‌പെഷൽ ഓഫിസർ ആർ. ആനന്ദ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഡെപ്യൂട്ടി കമാൻഡൻറ് ജി. വിജയൻ, കേരള പൊലീസ് കമാൻഡോ വിങ് അസി. കമാൻഡൻറ് വി.ജി. അജിത്കുമാർ, എൻ.ഡി.ആർ.എഫ് ഇൻസ്‌പെക്ടർ മണ്ഡൽ എന്നിവർ നേതൃത്വം നൽകി. PTG 23 SURAKSHA ശബരിമല സന്നിധാനത്ത് വിവിധ സേനാവിഭാഗങ്ങൾ സംയുക്ത പരിശോധന നടത്തുന്നു സന്നിധാനത്ത് കനത്ത മഴ ശബരിമല: സന്നിധാനത്ത് ഞായറാഴ്ച വൈകീട്ട് കനത്ത മഴ പെയ്തു. പകൽ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും വൈകീട്ടോടെ മാനം കറുത്ത് ആറുമണിയോടെയാണ് ഇടിയോടുകൂടിയ മഴ പെയ്തത്. മഴയെ അവഗണിച്ചും തീർഥാടകർ ദർശനം നടത്തി. അവധിദിവസമായതിനാൽ ഞായറാഴ്ച സന്നിധാനത്ത് നല്ല തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ചയും വലിയ തിരക്കാണ് അനുഭവെപ്പട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് തീർഥാടകർ ദർശനം നടത്തിയത്. വരുംദിവസങ്ങളിലും തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story