Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:33 AM IST Updated On
date_range 5 Dec 2021 5:33 AM ISTവന്യജീവി ആക്രമണത്തിൽ നട്ടംതിരിഞ്ഞ് വില്ലൂന്നിപ്പാറ നിവാസികൾ
text_fieldsbookmark_border
വടശ്ശേരിക്കര: വയ്യാറ്റുപുഴ വില്ലൂന്നിപ്പാറ നിവാസികളെ ഭീതിയിലാഴ്ത്തി വെള്ളിയാഴ്ച രാത്രി ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടാനയിറങ്ങി നാശം വിതച്ചു. ശശിവിലാസത്തിൽ ബിജുവിൻെറ കൃഷിയിടത്തിൽ കമ്പിയും കയറും ഉപയോഗിച്ചു നിർമിച്ച സംരക്ഷണവേലി തകർത്ത് അകത്തുകയറിയ കാട്ടാന വിളവെടുപ്പിന് പാകമായ എഴുപതോളം കുലച്ച വാഴകളും റബർ തൈകളും ഉൾെപ്പടെ വൻ കൃഷിനാശം വരുത്തി. ഈ സമയം മരത്തിനുമുകളിൽ നിർമിച്ച ഏറുമാടത്തിൽ ആയതിനാൽ ബിജു ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. വന്യജീവികളുടെ ആക്രമണത്തിൽ മലയോരമേഖലയിലെ കർഷകരുടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ്. ലോണെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന പല കർഷകരും ആത്മഹത്യയുടെ വക്കിലായി. വനം വന്യ ജീവിവകുപ്പിന് കൊടുക്കാവുന്ന പരാതികളൊക്കെ കൊടുത്തിട്ടും പ്രയോജനമില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story