Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:30 AM IST Updated On
date_range 5 Dec 2021 5:30 AM ISTമെഡിക്കൽ ഉപകരണങ്ങൾ കൈമാറി
text_fieldsbookmark_border
റാന്നി: റാന്നി എം.സി.സി.എം താലൂക്ക് ആശുപത്രിക്ക് 'ഡോക്ടേഴ്സ് ഫോർ യു' നൽകുന്ന 1.5 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജേക്കബ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഡോക്ടേഴ്സ് ഫോർ യു പ്രതിനിധികളായ ജേക്കബ് ഉമ്മൻ, മിഥുൻ എന്നിവരെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശോഭ ചാർളി, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ധു സഞ്ചയൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം നയന സാബു, എച്ച്.എം.സി അംഗങ്ങളായ പി.ആർ. പ്രസാദ്, എം.എസ്. സുജ, രാജു മരുതിക്കൽ, സ്മിജു ജേക്കബ്, അനിയൻ കുഞ്ഞ്, ലാൽജി എബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോ. ലിൻഡ ജോസഫ്, ആർ.എം.ഒ ഡോ. വി.ആർ. വൈശാഖ് എന്നിവർ സംസാരിച്ചു. Ptl rni - 2 Hospitel ഫോട്ടോ: റാന്നി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഉപകരണങ്ങളുടെ കൈമാറ്റം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
