Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡ് നിർമാണം...

റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധം

text_fields
bookmark_border
മല്ലപ്പള്ളി: പുല്ലാട് റോഡ്​ നവീകരണം വൈകുന്നതിൽ പ്രതിഷേധം. എസ്​റ്റിമേറ്റ് എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. ടാറിങ് പൂർത്തീകരിച്ച്​ മാസങ്ങൾ കഴിയും മുമ്പേ വശങ്ങൾ കാടുമൂടി. നേര​േത്തയുണ്ടായിരുന്ന ഓടകൾ പലയിടത്തും കാണാൻ കഴിയാത്ത സ്ഥിതിയായി. ഓടകൾക്ക്​ സ്ലാബില്ലാത്തത് വാഹനങ്ങൾ അപകടത്തിൽപെടുന്നതിനും കാരണമാകും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച് മറ്റ് നവീകരണം നടത്തിയിരുന്നെങ്കിലും യാത്ര സുരക്ഷിതമല്ല. ഇ​തേതുടർന്നാണ് 57 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ എസ്​റ്റിമേറ്റെടുത്തത്. അധികൃതർ പ്രവൃത്തികൾ വൈകിപ്പിക്കുന്നതാണ്​ നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. പുതിയ എസ്​റ്റിമേറ്റ്​ പ്രകാരമുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, സാങ്കേതിക കാരണങ്ങൾ മൂലമാണ് കാലതാമസം ഉണ്ടാകുന്നതെന്നും ഉടൻ നിർമാണം തുടങ്ങുമെന്നുമാണ് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story