Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:29 AM IST Updated On
date_range 5 Dec 2021 5:29 AM ISTപാറക്കല്ല് ഇറക്കി ഗതാഗതം തടസ്സപ്പെടുത്തിയെന്ന്
text_fieldsbookmark_border
റാന്നി: മക്കപ്പുഴ-പനവേലിക്കുഴി റോഡില്‍ പാറക്കല്ല് ഇറക്കി ഗതാഗതം തടസ്സപ്പെടുത്തിയതായി പരാതി. പനവേലിക്കുഴി പമ്പ്ഹൗസിന് സമീപമാണ് സംഭവം. കാല്‍നട പോലും സാധ്യമാകുന്നില്ലെന്നാണ് ആക്ഷേപം. റോഡിൻെറ വശത്തെ ഇടത്തോട് കെട്ടി ബലപ്പെടുത്തുന്നതിനാണ് കോണ്‍ക്രീറ്റ് റോഡില്‍ പാറ ഇറക്കിയത്. വലിയ ടിപ്പര്‍ ലോറിയിലെത്തിച്ച പാറ റോഡില്‍ തള്ളുകയായിരുന്നു. ഇതോടെ റോഡിൻെറ പലഭാഗങ്ങളിലും കോണ്‍ക്രീറ്റ് തകർന്നുതുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം കാല്‍നടയാത്ര സാധ്യമാകണമെങ്കില്‍ സമീപത്തെ വസ്തുവിലൂടെ കയറിവേണം പോകാന്‍. തോട്ടിലേക്ക് പാറ ഇറക്കാമെന്നിരിക്കെയാണ് റോഡില്‍ ഇറക്കി പ്രദേശവാസികളെ പ്രയാസപ്പടുത്തിയിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. Ptl rni _1 stone ഫോട്ടോ: മക്കപ്പുഴ-പനവേലിക്കുഴി റോഡില്‍ യാത്ര തടസ്സപ്പെടുംവിധം പാറക്കല്ല് ഇറക്കിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
