Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:29 AM IST Updated On
date_range 5 Dec 2021 5:29 AM ISTതീർഥാടകർക്ക് അടിസ്ഥാനസൗകര്യം: കോൺഗ്രസ് നഗരസഭ മാർച്ച് നടത്തി
text_fieldsbookmark_border
പന്തളം: ശബരിമല തീർഥാടകർക്ക് അടിസ്ഥാനസൗകര്യം ഏർപ്പെടുത്തുക, വിരിവെക്കാനും വാഹനപാർക്കിങ്ങിനും സൗകര്യം ഒരുക്കുക, പമ്പ സർവിസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റിക്ക് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടകാട്ട് ഉദ്ഘാടനം ചെയ്തു. വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പന്തളം അബ്ദുൽ വാഹിദ്, ഡി.സി.സി ജനറൽ സെക്രട്ടറി ഡി.എൻ. തൃദീപ്, ജി. രഘുനാഥ്, ബി. നരേന്ദ്രനാഥ്, എ. നൗഷാദ് റാവുത്തർ, ബിജു ഫിലിപ്, എം. മനോജ്, വല്ലാറ്റൂർ വാസുദേവൻ, മോഹൻകുമാർ, സോളമൻ വരവുക്കാലയിൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: തീർഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ നഗരസഭ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടകാട്ട് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
