Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:29 AM IST Updated On
date_range 5 Dec 2021 5:29 AM ISTഒ.പി ടിക്കറ്റ് നിരക്ക് വർധനവിൽ പ്രതിഷേധം
text_fieldsbookmark_border
ptl th 3 പത്തനംതിട്ട: കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഒ.പി, ഐ.പി ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചതിൽ പ്രതിഷേധം. ഒ.പി ടിക്കറ്റ് നിരക്ക് അഞ്ചിൽനിന്ന് 20 രൂപയായും ഐ.പി ടിക്കറ്റിന് 30 രൂപയുമാണ് നൽകേണ്ടത്. ആശുപത്രി വികസന സമിതി യോഗത്തിേൻറതാണ് തീരുമാനം. കോവിഡിനുശേഷം താൽക്കാലിക ജീവനക്കാർ അടക്കമുള്ളവർക്ക് ശമ്പളം നൽകാൻ കഴിയാത്തതുകൊണ്ടാണ് നിരക്ക് വർധിപ്പിച്ചതെന്നാണ് വികസന സമിതി അംഗങ്ങൾ പറയുന്നത്. ഇതിെനതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാവപ്പെട്ടവരെ പിഴിയുന്ന കമ്മിറ്റിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും നിരക്ക് കുറക്കാൻ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.എ. സൂരജ് ആവശ്യപ്പെട്ടു. ജനറൽ ആശുപത്രിയിൽ വ്യക്തിക്ക് മെഡിക്കൽ ഷോപ്പ് അനുവദിച്ചതിലെ ക്രമക്കേട് അന്വേഷിക്കണമെന്നും ജില്ല പ്രസിഡൻറ് ആവശ്യപ്പെട്ടു. ജില്ല ആശുപത്രിയിലെ ഒ.പി ടിക്കറ്റ് വർധന പിൻവലിക്കണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രിയിൽ എത്തുന്നവരിൽ അധികവും പാവങ്ങളാണ്. കോവിഡ് കാലത്ത് ജനങ്ങൾ ബുദ്ധിമുട്ടുന്ന സമയത്ത് ചാർജ് വർധിപ്പിച്ചത് അനീതിയാണ്. നിരക്ക് വർധന പിൻവലിക്കണമെന്ന് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story