Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:28 AM IST Updated On
date_range 5 Dec 2021 5:28 AM IST'ചെങ്ങറ പട്ടയം വാങ്ങി വഞ്ചിതരായവർക്ക് അതത് ജില്ലകളിൽ ഭൂമി നൽകണം'
text_fieldsbookmark_border
പത്തനംതിട്ട: ചെങ്ങറ പട്ടയം വാങ്ങി വഞ്ചിതരായവർക്ക് അതത് ജില്ലകളിൽ ഭൂമി നൽകണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹാരിസൺപോലുള്ള കോർപറേറ്റുകളുടെ കൈവശം െവച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിത പട്ടികജാതിക്കാർക്ക് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണം തിങ്കളാഴ്ച പത്തനംതിട്ട ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി.ജി. ദിലീപ് കുമാർ, ജില്ല ജനറൽ സെക്രട്ടറി എം.പി. രാജു, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. അച്യുതൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story