Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎലി കരണ്ട പൈപ്പിലൂടെ...

എലി കരണ്ട പൈപ്പിലൂടെ പാചകവാതകം ചോർന്നു; ഒഴിവായത് വൻദുരന്തം

text_fields
bookmark_border
അടൂർ: പാചകവാതക സിലിണ്ടറിൽനിന്ന് സ്​റ്റൗവിലേക്ക് ഘടിപ്പിച്ച പൈപ്പ് എലി കരണ്ടു. വാതക ചോർച്ച വീട്ടുകാർ അറിയുകയും അഗ്​നിരക്ഷാസേനയെ ഉടൻ വിവരം അറിയിക്കുകയും ചെയ്തതോടെ ഒഴിവായത് വൻദുരന്തം. അടൂർ കെ.എസ്.ആർ ടി.സി ജങ്ഷൻ ഔഷധിയിലെ ഡോ. ദീപ്തി കൃഷ്ണയുടെ കൊന്നമംഗലം കൃഷ്ണാഞ്ജലി വീട്ടിൽ ശനിയാഴ്ച പുലർച്ച 3.30നാണ് സംഭവം. തക്കസമയത്ത് വീട്ടുകാർ ഉണർന്ന് വീടിന് പുറത്തുപോവുകയും വിവരം അഗ്​നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു. സേന എത്തുമ്പോൾ വീടിനുള്ളിൽ പാചകവാതകം വ്യാപിച്ച അവസ്ഥയിലായിരുന്നു. സേനാംഗങ്ങൾ സിലിണ്ടർ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് സ്​റ്റൗവിലേക്ക് പോകുന്ന പൈപ്പ് എലി കരണ്ട് ദ്വാരം വീണത് കണ്ടത്. ഇതുവഴിയാണ് വാതകം പ്രവഹിച്ചത്. ജീവനക്കാരായ കെ.ജി. രവീന്ദ്രൻ, ലിജികുമാർ, കൃഷ്ണകുമാർ, സന്തോഷ്, ശരത്, രവി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story