Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്ദീപി​െൻറ കൊലപാതകം:​...

സന്ദീപി​െൻറ കൊലപാതകം:​ ആസൂത്രിതമെന്ന് സി.പി.എം, പങ്കില്ലെന്ന് ബി.ജെ.പി, സമാധാനം വേണമെന്ന് യു.ഡി.എഫ് - ബി.ജെ.പി, ആർ.എസ്​.എസ്​ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണം-സി.പി.എം ജില്ലാ സെക്രട്ടറി

text_fields
bookmark_border
സന്ദീപി​ൻെറ കൊലപാതകം:​ ആസൂത്രിതമെന്ന് സി.പി.എം, പങ്കില്ലെന്ന് ബി.ജെ.പി, സമാധാനം വേണമെന്ന് യു.ഡി.എഫ് - ബി.ജെ.പി, ആർ.എസ്​.എസ്​ ക്രിമിനല്‍ സംഘത്തെ ഒറ്റപ്പെടുത്തണം-സി.പി.എം ജില്ലാ സെക്രട്ടറി പത്തനംതിട്ട: പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ആവശപ്പെട്ടു. ഒരുതരത്തിലുള്ള രാഷ്‌ട്രീയ സംഘർഷവും നിലവിലില്ലാതിരുന്ന പ്രദേശത്ത്‌ ആർ.എസ്‌.എസ്‌ ക്രിമിനൽ സംഘം ബോധപൂർവം കൊലപാതകം നടത്തുകയായിരുന്നു. സന്ദീപി​ൻെറ ശരീരത്തിൽ നിരവധി കുത്തേറ്റിട്ടുണ്ട്. ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നു എന്നതിന് തെളിവാണിത്. സംഘർഷം സൃഷ്​ടിച്ച്‌ നാട്ടിൽ അരാജകത്വം വളര്‍ത്താനാണ്‌ ഇക്കൂട്ടരുടെ ശ്രമം. അടുത്തകാലത്തായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് കുടുംബമായിത്തന്നെ ബി.ജെ.പി-ആർ.എസ്​.എസ്​ വിട്ട് സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിരവധിപേരാണ് വരുന്നത്. അക്രമിസംഘത്തെ പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പി, ആർ.എസ്​.എസ്​ ക്രിമിനല്‍ സംഘത്തി‍ൻെറ ചെയ്തികളില്‍ മനംമടുത്താണ് ഇത്തരത്തില്‍ സി.പി.എമ്മുമായി സഹകരിക്കാന്‍ ആളുകള്‍ എത്തുന്നത്. അതില്‍ വിറളിപൂണ്ടുകൂടിയാണ് ഇത്തരത്തില്‍ അക്രമം നടത്തുന്നതെന്ന് സംശയിക്കുന്നതായും അക്രമിസംഘത്തെ സമൂഹത്തില്‍ ഒറ്റപ്പെടുത്തണമെന്നും കെ.പി. ഉദയഭാനു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ........................................ തിരുവല്ലയില്‍ സമാധാനം നിലനിര്‍ത്തണം -ഡി.സി.സി പ്രസിഡൻറ്​ പത്തനംതിട്ട: തിരുവല്ല പെരിങ്ങരയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം നിന്ദ്യവും നിര്‍ഭാഗ്യകരവുമായ സംഭവമാണെന്നും ഇതുസംബന്ധിച്ച് പഴുതുകളില്ലാതെ അന്വേഷണം നടത്തി കുറ്റവാളികളെ നിയമനടപടികള്‍ക്ക് വിധേയമാക്കി ശിക്ഷിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. കൊലപാതകത്തി‍ൻെറ പശ്ചാത്തലത്തില്‍ ക്രമസമാധാനത്തകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു. ജില്ലയില്‍ മയക്കുമരുന്ന് സംഘങ്ങള്‍, ക്രിമിനല്‍, മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. ക്രമസമാധാനം തകരാതിരിക്കുന്നതിന് മുന്‍കരുതല്‍ എന്ന നിലയില്‍ സര്‍വകക്ഷി യോഗം ചേരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ജില്ല ഭരണകൂടം ആലോചിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ബി.ജെ.പിക്ക്​ പങ്കില്ല -ജില്ല പ്രസിഡൻറ്​ പത്തനംതിട്ട: സി.പി.എം നേതാവ്​ സന്ദീപി​ൻെറ കൊലപാതകത്തിന്​ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി.ജെ.പി ജില്ല അധ്യക്ഷൻ വി.എ. സൂരജ് ആവശ്യപ്പെട്ടു. ബി.ജെ.പിക്കോ സംഘ്​പരിവാർ സംഘടനകൾക്കോ കൊലപാതകവുമായി ഒരു ബന്ധവുമില്ല. എന്നാൽ, ബി.ജെ.പിയുടെ തലയിൽ കെട്ടി​െവക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. പ്രതികൾ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. പെരിയ കൊലക്കേസിൽ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ പ്രതിചേർക്കപ്പെട്ടതിലുള്ള ജാള്യത മറയ്​ക്കുന്നതിന്​ സി.പി.എം ഈ കൊലപാതകത്തെ ഉപയോഗിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story