Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅധികൃതർക്ക് മൗനം; ...

അധികൃതർക്ക് മൗനം; അനധികൃത മദ്യവിൽപന പെരുകുന്നു

text_fields
bookmark_border
മല്ലപ്പള്ളി: താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത വിദേശ മദ്യവിൽപന തകൃതിയിയായി നടക്കുന്നതായി പരാതി. കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായാണ് മദ്യവിൽപന നടക്കുന്നത്. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന് വാങ്ങുന്ന മദ്യം വീടുകളിലും റബർ തോട്ടങ്ങളും മറ്റു രഹസ്യകേന്ദങ്ങളിലും സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും. കുപ്പിയൊന്നിന് 200രൂപ മുതൽ 300രൂപ വരെ അധികം നൽകിയാണ് ഇത്തരം കച്ചവടക്കാരിൽനിന്ന്​ മദ്യം വാങ്ങുന്നത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുനൽകുന്നതിൽനിന്ന്​ അമിതലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനംപ്രതി വർധിച്ചുവരുകയാണ്. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഉണ്ട്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമാണവും സജീവമാണ്. മദ്യവിൽപന നടക്കുന്ന സ്ഥലങ്ങളിലെ ചില റോഡുകളിൽ സന്ധ്യക്ക് വൻ തിരക്കാണ്. മദ്യപിക്കുന്നതിന​ുവേണ്ട സൗകര്യം ഒരുക്കിനൽകുന്ന കടകൾ വരെ ചില പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അധികൃതരുടെ അറിവോടെയാണ് മദ്യവിൽപന തഴച്ചുവളരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മദ്യപ സംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story