Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:33 AM IST Updated On
date_range 4 Dec 2021 5:33 AM ISTതൈകൾ വിതരണത്തിന്
text_fieldsbookmark_border
മല്ലപ്പള്ളി: ആനിക്കാട് കൃഷിഭവനിൽ മുരിങ്ങ, അഗത്തി ചീര, നാരകം, മാതളം, എന്നിവയുടെ തൈകൾ സൗജന്യമായും ബഡ് മാവ്, പ്ലാവ് എന്നിവ സബ്സിഡി നിരക്കിലും വിതരണത്തിന് എത്തിയിട്ടുണ്ട്. ഗുണമേന്മയുള്ള ചീര, പയർ, പടവലം, പാവൽ എന്നിവയുടെ വിത്തുകൾ രണ്ടുരൂപക്കും ലഭ്യമാണ്. .................... മനോജ് ചരളേലിനെ അനുമോദിച്ചു മല്ലപ്പള്ളി: കൊറ്റനാട് എസ്.സി.വി ഹയർ സെക്കൻഡറി സ്കൂൾ രക്ഷാകർതൃ സമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ മാനേജർ മനോജ് ചരളേലിനെ അനുമോദിച്ചു. പ്രമോദ് നാരായണൻ എം.എൽ.എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. സുനിൽകുമാർ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം, കൊറ്റനാട് പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് തങ്കമ്മ ജോർജ്, പ്രകാശ് പി.സാം, പ്രകാശ് ചരളേൽ, പി.ആർ. സുരേഷ്, കെ.പി. പുരുഷോത്തമൻ നായർ, വിദ്യ ജി.നായർ, എസ്. ലേഖ മണി, പി.കെ. രവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story