Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഐരാണിക്കുഴി പാലം...

ഐരാണിക്കുഴി പാലം അപകടാവസ്ഥയിൽ

text_fields
bookmark_border
ഐരാണിക്കുഴി പാലം അപകടാവസ്ഥയിൽ
cancel
പന്തളം: ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന . പന്തളം- മാവേലിക്കര റോഡിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഐരാണിക്കുഴി പാലത്തിൻെറ കൈവരികൾ പൂർണമായും തകർന്നു. രണ്ടുമാസം മുമ്പ് കൈവരിയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചിരുന്നു. ജില്ല അതിർത്തി പങ്കിടുന്ന പാലത്തി​ൻെറ നിർമാണം പൊതുമരാമത്ത് കായംകുളത്തെ ഓഫിസിന് കീഴിലാണ്. രാത്രി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. സമീപത്തെ കരിങ്കൽ കലുങ്കും ഭാഗികമായി തകർന്നു. പാലത്തി​ൻെറ ഒരുഭാഗം പന്തളം നഗരസഭയിലും മറ്റേഭാഗം ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിലുമാണ്‌. ബ്രിട്ടീഷുകാർ പണിത പാലം 50 വർഷങ്ങൾക്ക് മുമ്പാണ് പുനർനിർമിച്ചത്. അച്ചൻകോവിലാറ്റിൽനിന്ന് കരിങ്ങാലി പാടശേഖര​േത്തക്ക് വെള്ളമൊഴുകുന്ന തോടിന് കുറുകെയാണ് പാലം. ഫോട്ടോ: കൈവരികൾ തകർന്ന്​ അപകടാവസ്ഥയിലായ ഐരാണിക്കുഴി പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story